
ഒന്നരവസയുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിന്റെ അമ്മ കോഴിക്കോട് സ്വദേശി തയ്യിൽ ശരണ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യാ ശ്രമം. 2020 ഫെബ്രുവരി 17 നായിരുന്നു കൊലപാതകം.