‘കോൺഗ്രസ് സിനിമകളും പുസ്തകങ്ങളും വിലക്കിയിരുന്നു’; ഭരണഘടനാ ചർച്ചയിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ

‘കോൺഗ്രസ് സിനിമകളും പുസ്തകങ്ങളും വിലക്കിയിരുന്നു’; ഭരണഘടനാ ചർച്ചയിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും കടന്നാക്രമിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് സിനിമകളും പുസ്തകങ്ങളും വിലക്കിയിരുന്നുവെന്നു മന്ത്രി പറഞ്ഞു. ജനാധിപത്യ രാജ്യമെന്നു സ്വയം അഭിമാനം കൊള്ളുന്ന ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയിടാനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടന നിലവിൽ വന്ന് വെറും ഒരു വർഷത്തിനുശേഷമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ആരംഭിച്ച ഭരണഘടന ചർച്ചയ്ക്ക് തുടക്കമിട്ടായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. 1975ൽ മൈക്കിൾ എഡ്വാർഡ്സിന്റെ ‘നെഹ്റു’ എന്ന് പേരിട്ട രാഷ്ട്രീയ ജീവചരിത്ര പുസ്തകത്തിന് കോൺഗ്രസ് വിലക്കേർപ്പെടുത്തി. ‘കിസ്സാ കുർസി കാ’ എന്ന സിനിമയ്ക്കും വിലക്കേർപ്പെടുത്തി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും ചോദ്യം ചെയ്യുന്ന സിനിമയായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.

‘1949ൽ കവി മജ്‌രൂ സുൽത്താൻപുരിയെയും നടൻ ബൽരാജ് സാഹ്നിയെയും ജയിലിലിട്ടു. മിൽ തൊഴിലാളികളുടെ സമരത്തിൽ നെഹ്റുവിനെതിരെ കവിതയെഴുതി അവതരിപ്പിച്ചതിനാണ് സുൽത്താൻപുരിയെ ശിക്ഷിച്ചത്. 1950ൽ സുപ്രീംകോടതി കമ്യൂണിസ്റ്റ് മാഗസിനായ ക്രോസ് റോഡ്സിനും ആർഎസ്എസ് സംഘടന മാസിക ഓർഗനൈസറിനും അനുകൂലമായി ഉത്തരവിട്ടിരുന്നു. എന്നാൽ അന്നത്തെ ഇടക്കാല സർക്കാർ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇതിനെതിരെ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു.


രാജ്യസഭയിൽ ചർച്ച തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നില്ല. ശനിയാഴ്ച ലോക്സഭയിൽ നടന്ന ഭരണഘടനാ ചർച്ചയിൽ മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പരസ്പരം രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *