‘അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, കൂടെയുണ്ടായിരുന്ന ആളെ അറിയില്ല’; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ചിരി

‘അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, കൂടെയുണ്ടായിരുന്ന ആളെ അറിയില്ല’; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ചിരി

‘ദി ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എനിക്ക് ഒരു ഏജൻസിയേയും അറിയില്ല. ഹിന്ദുവിനെ പൂർണ്ണമായും തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെയും വിശദീകരണം. പിആർ ഏജൻസിയുമായുള്ള ബന്ധത്തിൽ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി ഹിന്ദുവിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. ഇന്‍റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേര്‍. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചു.

എന്നാൽ ആരാണെന്ന് അറിയാത്ത ഒരാൾക്ക് എങ്ങനെ സുരക്ഷാ ലംഖിച്ച് മുഖ്യമന്ത്രിയുടെ അടുത്തെത്താനാവും എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ചിരി ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിയും മരുമകനുമായ മുഹമ്മ്ദ് റിയാസിനെതിരെ അൻവർ നടത്തിയ ആരോപണങ്ങളിലും മുഖ്യമന്ത്രിയുടെ മറുപടി ചിരി ആരുന്നു. ‘ഞാൻ എന്താണ് പറയേണ്ടത്’ എന്നായിരുന്നു ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *