
വയനാട് ദുരന്ത സഹായവുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്കുന്നതിൽ കേരളം വലിയ താമസം വരുത്തിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കേരളം വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമാണെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചുവെന്നും കേന്ദ്രം പറഞ്ഞു.
പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമ്ര്‍പ്പിച്ച നിവേദനത്തിന് അമിത്ഷാ നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കയെന്ന് അമിത് ഷാ ചൂണ്ടികട്ടി. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം ദുരന്തത്തെ ഏത് വിഭാഗത്തില്‍ പെടുത്തുമെന്നത് സംബന്ധിച്ച് അമിത് ഷയുടെ മറുപടിയില്‍ പരാമര്‍ശം ഇല്ലെന്നാണ് സൂചന.
കഴിഞ്ഞ നവംബർ 13ന് മാത്രമാണ് 2219 കോടിയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും നിവേദനം മൂന്നര മാസം വൈകിപ്പിച്ചു. ഇത് മന്ത്രി തല സമിതി പരിശോധിച്ച് വരികയാണെന്നും കത്തിൽ പറയുന്നു. ഇതുവരെ 291 കോടി രൂപയുടെ സഹായം കേന്ദ്രം നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.