വടകരയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ഒൻപത് വയസുകാരി ദൃഷാന കോമയിലായ സംഭവത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്. കുട്ടിയെ ഇടിച്ചിട്ട കാർ കണ്ടെത്തിയെന്നും പുറമേരി സ്വദേശി ഷജീൽ ആണ് വാഹനം ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. നിലവിൽ പ്രതി വിദേശത്താണെന്നും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരഭിച്ചെന്നും പൊലീസ് അറിയിച്ചു. പത്ത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തുന്നത്.
പത്ത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തുന്നത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. പുറമേരി സ്വദേശിയായ ഷജീൽ എന്ന ആള് ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്ന് വടകര റൂറൽ എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ പോയി. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും പൊലീസ് പറഞ്ഞു. അതേസമയം ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ തുടരുകയാണ് ഒൻപതുവയസുകാരി ദൃഷാന. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പൊലീസിന് നിർദേശവും നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്.