ജോ റൂട്ട് ഒന്നും അല്ല, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം അവൻ: റിക്കി പോണ്ടിങ്

ജോ റൂട്ട് ഒന്നും അല്ല, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം അവൻ: റിക്കി പോണ്ടിങ്

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളായ ജോ റൂട്ട് 2021 മുതൽ 19 സെഞ്ചുറികൾ സഹിതം 5,000 ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്. അതിനാൽ തന്നെ ആരാണ് മികച്ച ടെസ്റ്റ് താരമെന്ന് ചോദിച്ചാൽ പലരും ജോ റൂട്ടിന്റെ പേരായിരിക്കും പറയുക. എന്നാൽ റിക്കി പോണ്ടിങ്ങിന് അങ്ങനെ ഒരു അഭിപ്രായമല്ല പറയാൻ ഉള്ളത്. പകരം ഏറ്റവും മികച്ച ടെസ്റ്റ് താരമായി ഹാരി ബ്രൂക്കിന്റെ പേര് പറഞ്ഞിരിക്കുകയാണ് മുൻ താരം ഇപ്പോൾ. റെഡ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ചവൻ എന്ന് അദ്ദേഹത്തെ വിളിച്ചു. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ അടുത്തിടെ റൂട്ടിനെ പിന്തള്ളി ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു . 25 കാരനായ ന്യൂസിലൻഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ തുടർച്ചയായി രണ്ട് ടെസ്റ്റ് സെഞ്ചുറികൾ നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണോ ഹാരി എന്ന ചോദ്യത്തിന് അതെ എന്ന് പോണ്ടിംഗ് പറഞ്ഞു. ബ്രൂക്ക് തൻ്റെ റൺസ് വേഗത്തിൽ സ്കോർ ചെയ്യുന്നതായി മുൻ താരം പറഞ്ഞു. “അവൻ (ഹാരി ബ്രൂക്ക്) നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററാണ്. സ്വന്തം രാജ്യത്ത് നിന്ന് അകലെ അദ്ദേഹം വലിയ സെഞ്ചുറികൾ നേടുന്നു. അവന്റെ ബാറ്റിംഗ് ഞാൻ ആസ്വദിക്കുന്നു ” റിക്കി പോണ്ടിംഗ് ഐസിസിയോട് പറഞ്ഞു.

ഈ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ റെക്കോർഡ് ചെയ്ത ഒരു ടെസ്റ്റ് സെഞ്ച്വറി മാത്രമാണ് അദ്ദേഹത്തിന് സ്വന്തം തട്ടകത്തിൽ നേടാനായത്. മുളട്ടാനിൽ പാക്കിസ്ഥാനെതിരെ ബ്രൂക്ക് ട്രിപ്പിൾ സെഞ്ചുറി നേടി തിളങ്ങിയിരുന്നു. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങളുടെ ഫലമായി പഞ്ചാബ് താരത്തെ 4 കോടി രൂപക്ക് ആയിരുന്നു അവർ ടീമിൽ എടുത്തത്. ഇപ്പോൾ അതെ പഞ്ചാബിന്റെ പരിശീലകൻ കൂടിയാണ് ബ്രൂക്ക് എന്ന് ശ്രദ്ധിക്കണം.

എന്നിരുന്നാലും, മുത്തശ്ശിയുടെ വിയോഗത്തെത്തുടർന്ന് ബ്രൂക്ക് കഴിഞ്ഞ സീസണിൽ നിന്ന് വിട്ടുനിന്നു. മെഗാ ലേലത്തിൽ ഡൽഹി അദ്ദേഹത്തെ സ്വന്തമാക്കാൻ 6.25 കോടി രൂപ നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *