ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഒരു ടെസ്റ്റ് നഷ്ടമായേക്കുമെന്ന് പുറത്തുവന്നതോടെ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. 2024-25 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി (ബിജിടി) നവംബര്‍ 22 ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.
പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യത്തെ രണ്ട് മത്സരങ്ങളിലൊന്ന് രോഹിത് കളിച്ചേക്കില്ലെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രോഹിത് ഇത്തരത്തില്‍ ഒരു ടെസ്റ്റില്‍നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല ഓപ്പണറെന്ന നിലയിലും രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് തലവേദനയാവും.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ ആര് നയിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിരാട് കോഹ്‌ലി ടീമിലുണ്ടെങ്കിലും നായകസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പാണ്. ഋഷഭ് പന്ത്, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരിലൊരാളാവും ഇന്ത്യയെ നയിക്കുക.
ബംഗ്ലാദേശിനെതിരെ വൈസ് ക്യാപ്റ്റന്‍ പദവി നല്‍കിയില്ലെങ്കിലും, ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരകളില്‍ ജസ്പ്രീത് ബുംറ ഔദ്യോഗികമായി രോഹിതിന്റെ ഡെപ്യൂട്ടി ആയിരുന്നു. 2022 ല്‍ എഡ്ബാസ്റ്റണില്‍ നടന്ന ഏകദിന ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ബുംറ ഇന്ത്യയെ നയിച്ചു. രോഹിതിന്റെ അഭാവത്തില്‍ ബുംറ ഇന്ത്യയുടെ ക്യാപ്റ്റനായില്ലെങ്കില്‍ അത് വലിയ അത്ഭുതമായിരിക്കും.