2024-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൻ്റെ ഫൈനലിൽ താൻ പ്രയോഗിച്ച മികച്ച തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തുറന്നുപറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. കളി മന്ദഗതിയിലാക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഫിസിയോയോട് സമയമെടുക്കാൻ പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ജൂലൈ 29-ന്, 2024 ലെ ഐസിസി ടി20 ലോകകപ്പ് നേടിയതോടെ ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് ടീം അവരുടെ ഐസിസി കിരീട വരൾച്ച അവസാനിപ്പിച്ചു. 11 വർഷത്തിന് ശേഷം ഐസിസി കിരീടം നേടി, രണ്ടാം ടി 20 കിരീടം സ്വന്തമാക്കി.
ചാമ്പ്യൻ ടീമെന്ന നിലയിലാണ് ഇന്ത്യ ടൂർണമെൻ്റ് മുഴുവൻ കളിച്ചതെങ്കിലും ഫൈനലിൽ അവർ സമ്മർദ്ദത്തിലായിരുന്നു. മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ കളിയുടെ അവസാന നിമിഷം ഇന്ത്യ മത്സരത്തിലേക്ക് മനോഹരമായി തിരികെ എത്തുക ആയിരുന്നു. 24 പന്തിൽ 26 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. എന്നിരുന്നാലും, ആ സമയത്താണ് റിഷഭ് പന്ത് തന്ത്രങ്ങൾ പ്രയോഗിച്ചത്. കളിയുടെ സ്പീഡ് ഒന്ന് കുറയ്ക്കാനാണ് ഇത് ചെയ്തത്. ഇടവേളക്ക് ശേഷം ഉള്ള ആദ്യ പന്തിൽ തന്നെ ഹാർദിക് ഹെൻറിച്ചിനെ മടക്കിയതോടെ ഈ തത്രം ഫലം കണ്ടു. തങ്ങൾ ലോകകപ്പ് ജയിക്കാനുള്ള ഒരു കാരണം ഈ ബുദ്ധിയാണെന്ന് രോഹിത് പറഞ്ഞിരുന്നു.
2024-ലെ ടി20 ലോകകപ്പിൻ്റെ ഫൈനലിനിടെ താൻ എടുത്ത പരിക്കിൻ്റെ ഇടവേളയെക്കുറിച്ച് ഋഷഭ് പന്ത് സംസാരിച്ചു. അത് തന്റെ തന്ത്രമായിരുന്നു എന്നാണ് വിക്കറ്റ് കീപ്പർ പറഞ്ഞത്. താൻ സമയമെടുക്കാൻ ഫിസിയോയോട് പറഞ്ഞതായും പരിക്ക് വ്യാജം ആയിരുന്നു എന്നും പന്ത് പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു:
“ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. കാരണം പെട്ടെന്ന് സ്പീഡ് കുറഞ്ഞു. 2-3 ഓവറിൽ ധാരാളം റൺസ് വന്നു. അതിനാൽ ഒരു ഇടവേള അത്യാവശ്യം ആയിരുന്നു. ഫിസിയോ ശരിക്കും എന്നോട് കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ അഭിനയിക്കുകയാണെന്ന് ഞാൻ അവനോട് പറഞ്ഞു. ചിലപ്പോൾ ഇത്തരമൊരു മത്സര സാഹചര്യത്തിൽ, ഇത് എല്ലാ സമയത്തും പ്രവർത്തിക്കുമെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അന്ന് ഞങ്ങൾക്ക് അനുകുമായി”
ഇടവേളയിൽ അസ്വസ്ഥനായ ഹെൻറിച്ചിന്റെ മുഖം വൈറലായിരുന്നു.