എന്റെ രോഹിത് അണ്ണാ, ഇമ്മാതിരി ഐറ്റം കൈയിൽ വെച്ചിട്ടാണോ ഇങ്ങനെ കളിക്കുന്നെ; നിലയുറപ്പിച്ച് ഇന്ത്യ

എന്റെ രോഹിത് അണ്ണാ, ഇമ്മാതിരി ഐറ്റം കൈയിൽ വെച്ചിട്ടാണോ ഇങ്ങനെ കളിക്കുന്നെ; നിലയുറപ്പിച്ച് ഇന്ത്യ

ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം നൽകി രോഹിത്ത് ശർമ്മ മടങ്ങി. 63 പന്തുകളിൽ 8 ഫോറുകളും ഒരു സിക്‌സും അടക്കം 52 റൺസാണ് അദ്ദേഹം നേടിയത്. ആദ്യ ഇന്നിങ്സിൽ സംഭവിച്ച പിഴവുകൾ പരിഹരിച്ച് ഗംഭീരമായി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് എത്തിച്ചിരിക്കുകയാണ് താരം.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തത് രോഹിതിന് വലിയ ക്ഷീണം ഉണ്ടാക്കി. പ്രതീക്ഷിച്ചത് പോലെയുള്ള തന്ത്രങ്ങൾ പയറ്റി വിജയിക്കുവാൻ സാധിക്കാതെ പോയതിൽ താരത്തിന് നല്ല നിരാശയുണ്ടായിരുന്നു. കൂടാതെ ടെസ്റ്റ് ഫോർമാറ്റിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ട് നാളുകൾ ഏറെയായിരുന്നു. ഇന്നത്തെ മത്സരത്തിൽ സ്ഥിരതയാർന്ന ഇന്നിങ്‌സ് നടത്തി സ്കോർ നന്നായി ഉയർത്താൻ താരത്തിന് സാധിച്ചു.

ആദ്യ ഇന്നിങ്സിൽ 46 റൺസ് നേടിയ ഇന്ത്യ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറാണ് രേഖപ്പെടുത്തിയത്. 1986ൽ ഫൈസലാബാദിൽ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിൻ്റെ 53 റൺസിൻ്റെ റെക്കോർഡാണ് അവർ തകർത്തത്. ഗംഭീര തിരിച്ച് വരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

നിലവിൽ ഇന്ത്യ 116 /2 എന്ന നിലയിലാണ്. ഓപണർ യശസ്‌വി ജയ്‌സ്വാൾ 52 പന്തിൽ 35 റൺസ് നേടി പുറത്തായി. ക്രീസിൽ ഇപ്പോൾ വിരാട് കോഹ്ലി 24 പന്തിൽ 14 റൺസും, സർഫ്രാസ് ഖാൻ 12 പന്തിൽ 13 റൺസും ആണ് നിൽക്കുന്നത്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *