ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന് പിന്നിലെ കാരണം വിലയിരുത്തി നായകന്‍ രോഹിത് ശര്‍മ്മ. മത്സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ താനടക്കമുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെക്കുറിച്ച് കാര്യമായി പരാമര്‍ശിക്കാത്ത രോഹിത് ബോളിംഗ് നിരയുടെ മോശം പ്രകടനത്തെക്കുറിച്ചാണ് സംസാരിച്ചത്.
രണ്ടിന്നിംഗസുകളിലും ഉജ്ജ്വലമായി പന്തെറിഞ്ഞ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച രോഹിത് മുഹമ്മദ് സിറാജ് അടക്കമുള്ള മറ്റുളളരെ പരോക്ഷമായി വിമര്‍ശിച്ചു. രണ്ടിംന്നിസുകളിലാണ് ബുംറ 9 വിക്കറ്റ് നേടിയിരുന്നു.
ജസ്പ്രീത് ബുറയുടെ കഴിവിനെക്കുറിച്ച് നമുക്കറിയാം. ഒരുപാട് വര്‍ഷങ്ങളായി നമ്മള്‍ അദ്ദേഹത്തെ കണ്ടു കൊണ്ടിരിക്കുകയാണ്. പക്ഷെ മറ്റു ബോളര്‍മാരില്‍നിന്നുമുള്ള പിന്തുണ കൂടി ബുംറയ്ക്ക് ആവശ്യമാണ്- രോഹിത് പറഞ്ഞു.
ടീമിലെ ബാറ്റര്‍മാരുടെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കാതെ തോല്‍വിയില്‍ ബോളിംഗ് നിരയെ പഴിച്ച രോഹിത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.