ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് വിരാട് കോഹ്ലി. ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ വിരാടിന് അതേ ഫോം രണ്ടാം ടെസ്റ്റ് മത്സരത്തിൽ തുടരാൻ താരത്തിന് സാധിച്ചില്ല. ഇന്ന് നടന്ന മത്സരരത്തിൽ 8 പന്തുകളിൽ 7 റൺ മാത്രമെടുത്താണ് താരം പുറത്തായത്.
ഓസ്‌ട്രേലിയക്കെതിരെ മികച്ച റൺസ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമായ വിരാട് കോഹ്‌ലിയുടെ പ്രകടനം പ്രാധാന്യമുള്ളതായിരുന്നു. വിരാട് ഫോം ഔട്ട് ആകുന്നതിന്റെ കാരണം പറഞ്ഞു കൊണ്ട് രംഗത് എത്തിയിരിക്കുകയാണ് കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ.
സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ:
” ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ വിരാട് കോഹ്‌ലിയുടെ ആവറേജ് ഇപ്പോൾ 48 ലേക്ക് പോയിരിക്കുന്നു. അതിന്റെ കാരണം ഔട്ട് സൈഡ് ഓഫിലേക്ക് അദ്ദേഹം കളിക്കുന്നതിൽ പരാജയപ്പെടുകയാണ്. അതാണ് അവന്റെ ബലഹീനത. പുതിയ ഷോട്ടുകൾ കളിക്കാനോ, വേറെ ടെക്നിക്കിലൂടെ റൺസ് കണ്ടെത്താനോ അദ്ദേഹത്തിന്റെ അഹങ്കാരം സമ്മതിക്കുന്നില്ല” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
ഇന്ത്യൻ സ്കോർ :
യശസ്‌വി ജയ്‌സ്വാൾ (0), കെ എൽ രാഹുൽ (38), വിരാട് കോഹ്ലി (7), ശുഭ്മാൻ ഗിൽ (31), രോഹിത് ശർമ്മ (3), റിഷബ് പന്ത് (21), രവിചന്ദ്രൻ അശ്വിൻ (22) മുഹമ്മദ് സിറാജ് (4*), ജസ്പ്രീത് ബുംറ (0), ഹർഷിത് റാണ (0).