ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനത്തെ ബാധിച്ച സാങ്കേതിക പിഴവിനെക്കുറിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബോൾ ഔട്ട്സൈഡ് ലൈൻ കളിക്കുമ്പോൾ താരം ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നും അതൊരു വലിയ പിഴവ് ആണെന്നും ഗിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ദോഷം ചെയ്യുമെന്നും മഞ്ജരേക്കർ ഓർമിപ്പിച്ചു.
“സ്പിന്നർമാർക്കും ഫാസ്റ്റ് ബൗളർമാർക്കും എതിരെ അദ്ദേഹത്തിന് ഈ പ്രശ്നമുണ്ട്. ബോൾ ഔട്ട്സൈഡ് ലൈൻ കളിക്കുമ്പോൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ട്. ഇങ്ങനെ കളിക്കേണ്ട ഒരു താരമല്ല ഗിൽ. അവൻ ആ പ്രശ്നം പരിഹരിച്ച് തിരിച്ചുവരട്ടെ. ”സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
മിച്ചൽ സാൻ്റ്നറുടെ ഫുൾ ടോസ് പന്തിൽ ബാറ്റ് വെച്ച് വിക്കറ്റ് നടത്തിയ വിരാട് കോഹ്‌ലിയുടെ കാര്യത്തിലും ബുദ്ധിമുട്ട് തോന്നിയെന്ന് മഞ്ജരേക്കർ പറഞ്ഞു . ഒരു റൺസ് മാത്രമാണ് താരം നേടിയത്. “വിരാട് കോഹ്‌ലിയുടെ ടൈമിംഗ് തെറ്റുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. ഫാസ്റ്റ് ബോളര്മാര്ക്ക് എതിരെ അദ്ദേഹത്തിന് ഈ പ്രശ്നമുണ്ടായിരുന്നു. എന്നാൽ സ്പിന്നിനെതിരെ അവൻ മിടുക്കനാണ്.
“ഇത്തവണ, സ്വീപ്പ് ഷോട്ടിന് പോകുമ്പോൾ തൻ്റെ ബാറ്റിനടിയിൽ പിച്ച് ചെയ്ത പന്തിൻ്റെ ലെങ്ത് അദ്ദേഹം കണക്കുകൂട്ടിയത് തെറ്റി പോയി. അവൻ്റെ ഷോട്ട് സെലക്ഷനേക്കാൾ എനിക്ക് അത് അവൻ റീഡ് ചെയ്തില്ല എന്നത് എനിക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു ”അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ വിരാട് 70 റൺസ് നേടിയെങ്കിലും, വളരെക്കാലമായി ടെസ്റ്റിൽ കോഹ്‌ലി ഫോമിൽ അല്ല.