സഹസംവിധായകയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്തു

സഹസംവിധായകയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്തു

സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. സംവിധായകനും സുഹൃത്തിനുമെതിരെ മരട് പൊലീസാണ് കേസ് എടുത്തത്. ബലാത്സംഗത്തിനാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി.

സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്.

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സുരേഷ് തിരുവല്ല. 2019ല്‍ ഓര്‍മ്മ എന്ന ചിത്രം സംവിധാനം ചെയ്തു. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ഗായത്രി അരുണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സാജൻ റോബർട്ടാണ് ചിത്രം നിർമ്മിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *