ഐഐടികളിൽ രണ്ട് ദിവസത്തെ ആർത്ത അവധി; ശനിയാഴ്ച അവധി ദിവസമാക്കി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

ഐഐടികളിൽ രണ്ട് ദിവസത്തെ ആർത്ത അവധി; ശനിയാഴ്ച അവധി ദിവസമാക്കി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ ഐഐടികളിൽ 2 ദിവസത്തെ ആർത്ത അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഐഐടികളിൽ ശനിയാഴ്ച അവധിദിവസമാക്കി. ഐടിഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നുവെന്നും വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഐടിഐ. ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാനും സർക്കാർ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയുമായിരിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *