നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ മോശമായ പ്രകടനം കാഴ്ച വെക്കുന്ന താരമാണ് സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയെങ്കിലും തുടർന്ന് ആ മികവ് കാട്ടാൻ താരത്തിന് സാധിക്കാതെ പോയി. പരമ്പര തോറ്റത് കൊണ്ട് ബിസിസിഐ കടുത്ത നിർദേശങ്ങളുമായി രംഗത്ത് എത്തിയിരുന്നു.
ഇന്ത്യൻ താരങ്ങൾ എല്ലാവരും തന്നെ ആഭ്യന്തര ടൂർണമെന്റുകളിൽ ഭാഗമാക്കണം. അതിനു മുന്നോടിയായി വിരാട് കോഹ്ലി 13 വർഷത്തിന് ശേഷം രഞ്ജി കളിയ്ക്കാൻ ഒരുങ്ങുകയാണ്. ഡൽഹി ടീമിന് വേണ്ടി ഇറങ്ങുന്ന കോഹ്ലി പരിശീലനത്തിനിടയിൽ വെച്ച് യുവ താരങ്ങൾക്ക് വിജയ തന്ത്രവും പകർന്നു കൊടുത്തു.
വിരാട് കോഹ്ലി പറയുന്നത് ഇപ്രകാരം:
” നിങ്ങൾ ഒരുപാട് കഠിനാധ്വാനം ചെയ്യണം. നിങ്ങളോട് പ്രാക്ടീസ് ചെയ്യാൻ അച്ഛനോ, പരിശീലകനോ അല്ല പറയേണ്ടത്. നിങ്ങൾ നിങ്ങളോട് തന്നെ സ്വയം പറയണം. നിങ്ങളുടെ കൂട്ടാളികൾ ഒരു മണിക്കൂർ പരിശീലിച്ചാൽ നിങ്ങൾ രണ്ട് മണിക്കൂർ പരിശീലിക്കണം. നിങ്ങളുടെ കൂടെ ഉള്ള ആൾ 50 നേടിയാൽ നിങ്ങൾ 100 നേടണം. അവൻ 100 നേടിയാൽ നിങ്ങൾ 200 നേടണം. ഈ മെന്റാലിറ്റി ഉണ്ടെങ്കിൽ നിങ്ങൾക്ക് വിജയിക്കാനാകും. ബെഞ്ച് മാർക്ക് എത്രയായാലും നിങ്ങൾ അതിന്റെ ഇരട്ടി നേടണം” വിരാട് കോഹ്ലി പറഞ്ഞു.