
കപിൽ ശർമ്മയുടെ ഷോയിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ അവതരിപ്പിക്കുന്ന എപ്പിസോഡിൽ നിന്നുള്ള ക്ലിപ്പുകൾ വൈറലാകുമ്പോൾ, നിരവധി വർഷങ്ങൾക്ക് മുമ്പ് വിരാട് കോഹ്‌ലി പങ്കെടുത്ത ഒരു ഷോയുടെ വിഡിയോകളും സോഷ്യൽ മീഡിയയിൽ. ഒരു വീഡിയോയിൽ, ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ ഫെകു (വിഡ്ഢിത്തം തുടരുന്ന വ്യക്തി) എന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ കോഹ്‌ലി വിശേഷിപ്പിക്കുന്നത് വിഡിയോയിൽ കാണാം.
ഇൻസ്റ്റാഗ്രാം റീലുകളിൽ ദൃശ്യമാകുന്ന പഴയ ക്ലിപ്പിൽ, ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ ‘ഫെകു’ ആരാണെന്ന് അവതാരകൻ കപിൽ കോഹ്‌ലിയോട് ചോദിക്കുന്നത് കാണാം. ഇതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്:
“രവീന്ദ്ര ജഡേജ ”
തൻ്റെ ഉത്തരത്തിനുള്ള കാരണങ്ങൾ പറഞ്ഞുകൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു:
” അവൻ ജാംനഗറിലാണ് താമസിക്കുന്നത്. നിങ്ങൾ അവനോട് ജാംനഗറിനെ കുറിച്ച് എന്തും ചോദിക്കൂ… ഓരോ വർഷവും രണ്ട് കെട്ടിടങ്ങൾ അരിയുടെ വലിപ്പത്തിൽ അടുത്ത് വരുമെന്ന് അദ്ദേഹം പറയും. കെട്ടിടങ്ങൾ കണ്ടുമുട്ടുമ്പോൾ ലോകം അവസാനിക്കും എന്നും പറയും. ഇങ്ങനെ ഓരോ മണ്ടത്തരം പറയുന്നതാണ് അവന്റെ രീതി”
അതേസമയം ജഡേജ, കോഹ്‌ലി, രോഹിത് എന്നിവർ ടി 20 യിൽ നിന്ന് ഒരേ ദിവസമാണ് വിരമിച്ചത്.