കിവീസുമായി പരമ്പര തോറ്റതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സീനിയർ ബാറ്റർ വിരാട് കോഹ്‌ലിയും വലിയ വിമർശനങ്ങൾക്ക് വിധേയരായി. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ബ്ലാക്ക് ക്യാപ്സിനെതിരെ ആതിഥേയർ 3-0 ന് പരാജയം നേരിട്ടു.
ടെസ്റ്റിൽ ഇന്ത്യ ആദ്യമായി ഹോം ഗ്രൗണ്ടിൽ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത് പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യൻ എക്‌സ്പ്രസിലെ റിപ്പോർട്ടുകൾ പ്രകാരം, ഹോം ടെസ്റ്റ് സീസണിന് മുന്നോടിയായി, ബിസിസിഐ മുൻനിര താരങ്ങളെ ദുലീപ് ട്രോഫിയിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു.
എന്നിരുന്നാലും, രോഹിത്, കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ എന്നിവർ ദുലീപ് ട്രോഫിയിൽ കളിക്കുന്നത് നിഷേധിച്ചുവെന്ന് റിപ്പോർട്ടുകൾ അവകാശപ്പെട്ടു, “പരിശീലനത്തിന്റെ അഭാവം” ഇരുവരെയും ചതിച്ചു എന്ന് പറയാം. 2024 ലെ ടി20 ലോകകപ്പിന് ശേഷം എല്ലാ മുൻനിര താരങ്ങളും ആഭ്യന്തര മത്സരങ്ങൾ കളിക്കണം എന്നാണ് ബിസിസിഐ ആഗ്രഹിച്ചത്.
രോഹിത് ശർമ്മ, വിരാട് കോലി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ആദ്യം ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ അവകാശപ്പെട്ടു. എന്നാൽ അവസാന നിമിഷത്തിൽ, മുൻനിര കളിക്കാർ പിന്നീട് അവരുടെ പേരുകൾ പിൻവലിക്കുകയും പരിശീലനമില്ലാതെ പരമ്പരയിലേക്ക് പോകുകയും ചെയ്തു.
രോഹിത്, കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവർ ദുലീപ് ട്രോഫിയിൽ പങ്കെടുക്കാൻ സമ്മതിച്ചല്ല. ഇതിൽ ബുംറ, അശ്വിൻ തുടങ്ങിയവർ ഭേദപ്പെട്ട പ്രകടനം നടത്തിയതിനാൽ ഇരുതാരങ്ങൾക്കും വിമർശനം കേൾക്കുന്നത് കുറവാണ്.
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഹോം സീസണിൽ മുഴുവൻ കളിക്കാൻ പാടുപെട്ടപ്പോൾ പരിശീലനത്തിൻ്റെ അഭാവം വളരെ പ്രകടമായിരുന്നു. നായകൻ അവസാന 10 ഇന്നിംഗ്‌സുകളിൽ നിന്ന് 133 റൺസ് മാത്രം നേടിയപ്പോൾ കോഹ്‌ലി 192 റൺസ് നേടി. ഇരുതാരങ്ങളും ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ട് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ ശുഭ്മാൻ ഗിൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരെല്ലാം ടൂർണമെൻ്റിൽ കളിച്ചു. ഇതിൽ തന്നെ ചില താരങ്ങൾ ഒരു മികച്ച പ്രകടനം എങ്കിലും നടത്തി എന്നും ശ്രദ്ധിക്കണം.