പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി; ആരോപണ വിധേയര്‍ ഉന്നതർ, സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ല

പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി; ആരോപണ വിധേയര്‍ ഉന്നതർ, സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ല

എഡിജിപി എം ആർ അജിത്കുമാറിനെതിരെയുള്ള പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി. സോളാര്‍ കേസ് എഡിജിപി അജിത് കുമാര്‍ അട്ടിമറിച്ചെന്ന ആരോപണം ശരിയാണെന്ന് സോളാര്‍ കേസ് പരാതിക്കാരി അറിയിച്ചു. അജിത് കുമാർ മൊഴി മാറ്റാന്‍ ഇടപെട്ടിട്ടുണ്ടെന്നും സോളാര്‍ കേസ് പരാതിക്കാരി പറഞ്ഞു. കേസില്‍ നിന്ന് പിന്മാറാന്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സോളാർ പരാതിക്കാരി പറഞ്ഞു. തന്നെ സ്വാധീനിക്കാമെന്ന് പറഞ്ഞ് അജിത് കുമാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി. അക്കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ട്. അപ്പോഴാണ് അജിത് കുമാറിനെതിരെ സെന്‍ട്രല്‍ വിജിലന്‍സിനെ സമീപിച്ചതെന്നും സോളാർ പരാതിക്കാരി വ്യക്തമാക്കി.

രണ്ടുപേര്‍ക്ക് വേണ്ടിയാണ് എം ആർ അജിത്കുമാർ സംസാരിച്ചതെന്നും അതിൽ ഒരാളിപ്പോൾ ഭൂമിയിൽ ഇല്ലെന്നും പരാതിക്കാരായ പറഞ്ഞു. രണ്ടാമത്തേത് കെ സി വേണുഗോപാല്‍ ആണ്. സ്വാധീനമുള്ള വ്യക്തിയായതിനാല്‍ മുന്നോട്ട് പോയാലും കാര്യമില്ലെന്നാണ് പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം ആരോപണ വിധേയര്‍ ഉന്നതരാണെന്നും സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്നും പരാതിക്കാരി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *