‘ഡബ്ല്യുസിസിക്ക് പിന്നില്‍ ചില പുരുഷന്‍മാര്‍; ലഹരി മാഫിയയെ കുറിച്ച് അന്വേഷണം വേണം; 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി, വിളിപ്പിച്ചത് നാലുപേരെ മാത്രം’

‘ഡബ്ല്യുസിസിക്ക് പിന്നില്‍ ചില പുരുഷന്‍മാര്‍; ലഹരി മാഫിയയെ കുറിച്ച് അന്വേഷണം വേണം; 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി, വിളിപ്പിച്ചത് നാലുപേരെ മാത്രം’

ഇവിടെ വന്നുനില്‍ക്കുമ്പോള്‍ എന്നെയും പീഡിപ്പിക്കപ്പെട്ടവരായിട്ടാണോ മാധ്യമങ്ങള്‍ പുറത്തുകാണിക്കുകയെന്ന ഭയമുണ്ട് പലര്‍ക്കും.

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെന്നും പക്ഷെ ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ചൂഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കണമായിരുന്നു. ചലച്ചിത്രമേഖലയിലെ ലഹരിമാഫിയയെ കുറിച്ച് അന്വേഷണം വേണം. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ തന്നെ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ കുട്ടായ്മയ്ക്ക് പിന്നില്‍ ചില പുരുഷന്‍മാരുണ്ടെന്നും ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനയെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ഈ റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുമുതല്‍ സിനിമാ ലോകത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുകയാണ് ഇവിടെ നടക്കുന്നത്. ഇവിടെ വന്നുനില്‍ക്കുമ്പോള്‍ എന്നെയും പീഡിപ്പിക്കപ്പെട്ടവരായിട്ടാണോ മാധ്യമങ്ങള്‍ പുറത്തുകാണിക്കുകയെന്ന ഭയമുണ്ട് പലര്‍ക്കും. നിങ്ങളെയാണ് സിനിമയിലെ സ്ത്രീകള്‍ ഭയപ്പെടുന്നതെന്നും’ ഭാഗ്യ ലക്ഷ്മി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ 31നാണ് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടന്നിരുന്നു. അതില്‍ രണ്ട് പെണ്‍കുട്ടികള്‍ മുന്‍വിധിയോടെ എത്തി യോഗത്തില്‍ ബഹളം വെക്കുകയായിുരന്നു. സംഘടനയെ തകര്‍ക്കാന്‍ ഉറപ്പിച്ച മട്ടിലാണ് അവര്‍ പെരുമാറിയത്. ജോലി സ്ഥലത്ത് ആയാലും പൊതുവിടത്തിലായാലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് അവരോട് പറഞ്ഞത്. എന്നാല്‍, ഇതിനെ വളച്ചൊടിച്ചാണ് അവര്‍ ആരോപണം ഉന്നയിച്ചത്. യോഗത്തില്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് പുറത്തിറങ്ങി താന്‍ സ്ത്രീ വിരുദ്ധയാണെന്ന് വിളിച്ചു പറഞ്ഞത്. മറ്റു രണ്ടു പേരുടെ പേരുകള്‍ കൂടി അവര്‍ വിളിച്ചുപറഞ്ഞു.

തങ്ങള്‍ മുഖം മറയ്ക്കാതെയാണ് ഇപ്പോള്‍ അവരുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ആരോപണങ്ങള്‍ നേരിടും. അപമാനിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസില്‍ പരാതി നല്‍കും. മുഖ്യമന്ത്രിക്കും പരാതി നല്‍കും. 92 സ്ത്രീകളാണ് ഫെഫ്ക യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ പോയത് നാലുപേരാണ്. ആരോപണം ഉന്നയിച്ചവര്‍ ആരുടെ കൂടെ വന്നു എന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സഹിതം ആണ് പരാതി കൊടുക്കുക. അപ്പോള്‍ വന്നവരുടെ ഉദ്ദേശം വ്യക്തമാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *