ഇന്ത്യൻ ടീമിൽ രോഹിത്ത് ശർമ്മയ്ക്ക് ശേഷം മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സമാനാകാൻ വന്ന താരമായിരുന്നു അഭിഷേക് ശർമ്മ. എന്നാൽ ഒൻപത് കളികളിൽ നിന്നായി താരം ഒരു സെഞ്ച്വറി മാത്രമാണ് നേടിയത്. ബാക്കിയുള്ള മത്സരങ്ങളിൽ എല്ലാം തന്നെ നിരാശയായിരുന്നു ഫലം. ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്കൻ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും മോശമായ പ്രകടനമാണ് താരം നടത്തുന്നത്.
ആദ്യ ടി-20യിൽ 8 പന്തിൽ 7 റൺസ് മാത്രമാണ് താരം നേടിയത്. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ആകട്ടെ 5 പന്തിൽ 4 റൺസും. ഇതോടെ അഭിഷേകിന്റെ സ്ഥാനം തെറിക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഐപിഎലിൽ തകർപ്പൻ പ്രകടനം നടത്തിയ താരം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ ശേഷമുള്ള അടുത്ത മത്സരത്തിൽ സെഞ്ച്വറി നേടിയെങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ ക്രീസിൽ അധിക നേരം നിൽക്കാൻ സാധിക്കാതെ പോയി. 0, 100,10,14,16,15,4,7,4 എന്നിവയാണ് അദ്ദേഹം കളിച്ച 9 മത്സരങ്ങളിലെയും സ്കോർ.
അടുത്ത മത്സരത്തിൽ താരത്തിന് സീറ്റ് കിട്ടാനുള്ള സാധ്യത കുറവായതിനാൽ പുതിയ താരത്തെ ഓപണിംഗിൽ പരിക്ഷീകേണ്ടി വരും പരിശീലകനായ വി വി എസ് ലക്ഷ്മണ്.