കുട്ടിയെ നടി തട്ടിക്കൊണ്ടുപോയ കേസിൽ സീരീസ് നടി അറസ്റ്റിൽ. ശബ്രീന എന്ന താരമാണ് അറസ്റ്റിലായത്. ക്രൈം പട്രോളെന്ന ഒരു ടെലിവിഷൻ സീരീസിലെ നടിയാണ് ശബ്രീൻ. മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. ശബ്രീനെ പിടികൂടുമ്പോൾ ക്രൈം പട്രോളിലെ താരത്തിന്റെ കഥാപാത്രം പോലെയായിരുന്നു അവസ്ഥ എന്നും പൊലീസ് പറഞ്ഞു.
ശബ്രീൻ തട്ടിക്കൊണ്ട് പോയ കുട്ടിയുടെ അമ്മാവൻ ബ്രിജേഷ് സിംഗുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സമുദായങ്ങള്‍ വ്യത്യാസം ആയതിനെ തുടര്‍ന്ന് ബ്രിജേഷിന്റെ കുടുംബം നടിയുമായുള്ള ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ ബ്രിജേഷിനോട് കടുത്ത പ്രണയമായിരുന്നു താരത്തിന് ഉണ്ടായിരുന്നതിന്നാൻ റിപ്പോർട്ടുകൾ. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബ്രിജേഷിന്റെയും ഇടപെടല്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച സ്‍കൂളില്‍ എത്തിയാണ് താരം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശബ്രീനെ പരിചയമുള്ള കുട്ടി അന്ന് താരത്തിനൊപ്പം പോകാൻ തയ്യാറാകുകയായിരുന്നു. ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് താരം കുഞ്ഞിനെ കൊണ്ടുപോയത്. ഉച്ച കഴിഞ്ഞും എത്താത്തിനാല്‍ കുട്ടിയുടെ കുടുംബം അന്വേഷിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞ് ഒരു സ്‍ത്രീക്കൊപ്പം പോയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
പൊലീസ് സ്‍കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ തുടര്‍ന്ന് പരിശോധിച്ചു. ഓട്ടോറിക്ഷയില്‍ ശബ്രീൻ കുഞ്ഞിനെ കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതാണ് അന്വേഷണത്തില്‍ സഹായകരമായത്. പിന്നീട് മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടര്‍ന്ന് ശബ്രീനെ പൊലീസ് കണ്ടെത്തി ഫ്ലാറ്റില്‍ ഉണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.