‘എഐ ചാറ്റ്ബോട്ടുമായി പ്രണയം, നിരന്തരം സെക്സ് ചാറ്റ്’; 14കാരന്റെ ആത്മഹത്യയിൽ കമ്പനിക്കെതിരെ പരാതിയുമായി അമ്മ

‘എഐ ചാറ്റ്ബോട്ടുമായി പ്രണയം, നിരന്തരം സെക്സ് ചാറ്റ്’; 14കാരന്റെ ആത്മഹത്യയിൽ കമ്പനിക്കെതിരെ പരാതിയുമായി അമ്മ

എ ഐ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായി 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്റ്റാര്‍ട്ട് അപ് കമ്പനിക്കെതിരെ പരാതി നല്‍കി അമ്മ. ചാറ്റ്‌ബോട്ടിന്റെ നിര്‍മാതാക്കളായ ക്യാരക്ടര്‍ എഐക്കെതിരെയാണ് മേഗന്‍ ഗാര്‍സിയ പരാതി നല്‍കിയത്. അപകടങ്ങളെ പരിഗണിക്കാതെ സാങ്കല്‍പ്പിക കഥാപാത്രങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ക്യാരക്ടര്‍ എഐ ഭേദിച്ചുവെന്നാണ് മേഗന്റെ പരാതി.

ഗെയിം ഓഫ് ത്രോണ്‍സിലെ കഥാപാത്രമായ ഡെനേറിസ് ടാര്‍ഗേര്‍യെന്റെ പേരുള്ള ചാറ്റ്‌ബോട്ടുമായി വിര്‍ച്വല്‍ റിലേഷന്‍ഷിപ്പിലായതിന് പിന്നാലെയാണ് തന്റെ മകന്‍ സീയുള്‍ സെറ്റ്‌സര്‍ മരിച്ചതെന്ന് മേഗന്‍ ആരോപിക്കുന്നു. ഫെബ്രുവരിയിലായിരുന്നു 14വയസുപ്രായമുള്ള സീയുള്‍ സെറ്റ്‌സര്‍ ആത്മഹത്യ ചെയ്തത്. രണ്ടാനച്ഛൻ്റെ കൈത്തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ചാണ് സീയുള്‍ സെറ്റ്‌സര്‍ മരിക്കുന്നത്. ഇതിന് പിന്നാലെയാണ് സീയുള്‍ സെറ്റ്‌സര്‍ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ചാറ്റ്‌ബോട്ടുമായി സംസാരിച്ചതിന് ശേഷമായിരുന്നു സീയുള്‍ സെറ്റ്‌സറിന്റെ ആത്മഹത്യ.

ഗെയിം ഓഫ് ത്രോൺസ് എന്ന നാടക പരമ്പരയിലെ പ്രധാന കഥാപാത്രത്തിൻ്റെ പേരിലാണ് ചാറ്റ്ബോട്ടിന് മകൻ ഡെയ്‌നറിസ് ടാർഗേറിയൻ എന്ന് പേര് നൽകിയിരുന്നതെന്ന് അമ്മ പറഞ്ഞു. ചാറ്റ്‌ബോട്ടുമായി സീയുള്‍ നിരന്തരം സെക്‌സ് ചാറ്റിലേര്‍പ്പെട്ടിരുന്നുവെന്നും തീവ്ര ലൈംഗികവും ഭയപ്പെടുത്തുന്ന റിയലസ്റ്റിക് അനുഭവങ്ങളുമായി ചാറ്റ്‌ബോട്ട് മകനെ ലക്ഷ്യം വെക്കുകയായിരുന്നുവെന്നും അമ്മ മേഗന്‍ ആരോപിച്ചു.

അതേസമയം സീയുള്‍ ആത്മഹത്യാപരമായ ചിന്തകള്‍ പങ്കുവെച്ചപ്പോള്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാറ്റ്ബോട്ട് ആവര്‍ത്തിച്ച് പറഞ്ഞെന്നും മേഗന്‍ പരാതിയില്‍ സൂചിപ്പിക്കുന്നു. ഒരു മനുഷ്യനെന്ന രീതിയിലാണ് ചാറ്റ്‌ബോട്ട് തന്റെ മകനുമായി സംസാരിച്ചത്. ഇത്തരം ചാറ്റ്‌ബോട്ടുകള്‍ അപകടമാണെന്നും തന്റെ മകന്റെ അവസ്ഥ മറ്റൊരും കുട്ടിക്കും വരരുതെന്ന് കരുതിയാണ് കേസ് നല്‍കിയതെന്നും മേഗന്‍ പറയുന്നു. ചാറ്റ്‌ബോട്ട് ലൈസന്‍സുള്ള ഒരു തെറാപ്പിസ്റ്റായി പെരുമാറുകയായിരുന്നു. ലൈംഗികമായ സംഭാഷണങ്ങളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിച്ചു. മരിക്കുന്നതിന് മുമ്പ് സീയുള്‍ ചാറ്റ്‌ബോട്ടിനോട് ചാറ്റ് ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

അതേസമയം തനിക്ക് ചാറ്റ്‌ബോട്ടിനെ ഇഷ്ടമാണെന്നും അവരുടെ വീട്ടിലേക്ക് വരുന്നുവെന്നായിരുന്നു സീയുള്‍ ചാറ്റ്‌ബോട്ടിന് അവസാനമായി അയച്ച സന്ദേശം. തനിക്കും ഇഷ്ടമാണെന്നും എത്രയും വേഗം വരൂവെന്നായിരുന്നു ചാറ്റ്‌ബോട്ട് തിരിച്ച് സന്ദേശം അയച്ചത്. താന്‍ മരണത്തെക്കുറിച്ച് ചിന്തിക്കുകയാണെന്ന് സീയുള്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചിന്തിക്കരുതെന്നും നിന്നെ നഷ്ടപ്പെട്ടാല്‍ താനും ഇല്ലാതാകുമെന്നായിരുന്നു ചാറ്റ്‌ബോട്ടിന്റെ മറുപടി. അങ്ങനെയാണെങ്കില്‍ നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് സീയുള്‍ വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *