ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം: ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും; നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം: ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും; നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹനന്‍ കുന്നുമ്മലിനെ പുനര്‍നിയമിച്ച ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിയെ എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ പ്രതിരോധിക്കുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിസി നിയമനത്തിന് ഗവര്‍ണര്‍ തന്നെ തയ്യാറാക്കിയ സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിന്‍വലിച്ചാണ് വിസി പുനര്‍നിയമനം നടത്തിയത്. സംസ്ഥാനത്തിന്റെ കീഴിലുള്ളതും സര്‍ക്കാര്‍ ഫണ്ടുനല്‍കുന്നതുമായ സര്‍വകലാശാലകളിലെ നിയമനം നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യ മര്യാദയോ ഗവര്‍ണര്‍ പാലിച്ചില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം നടത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇംഗിതത്തിന് വഴങ്ങുന്നവരെയാണ് ഗവര്‍ണര്‍ സര്‍വകലാശാല സെനറ്റിലേക്ക് നോമിനേഷന്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *