ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ ഗ്കെബെർഹയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നടത്തിയ സ്ലോ ബാറ്റിംഗിന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി അദ്ദേഹത്തെ വിമർശിച്ചു. ഇന്ത്യ എട്ട് ഓവറിൽ 45/4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഹാർദിക് ബാറ്റ് ചെയ്യാനിറങ്ങിയത്. ടോസ് നേടിയ സൗത്താഫ്രിക്ക ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
റൺ നേടാൻ ഹാർദിക് പാടുപെട്ടതിനേക്കാൾ വളരെ എളുപ്പത്തിൽ കിട്ടേണ്ട സിംഗിളുകൾ പോലും എടുക്കാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തി. അർശ്ദീപ് ആയിരുന്നു നോൺ സ്‌ട്രൈക്കർ എൻഡിൽ ആ സമയം നിന്നിരുന്നത്. 20 ഓവറിൽ ഇന്ത്യ 124/6 എന്ന ചെറിയ ടോട്ടലിൽ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ, അവസാന 10 പന്തിൽ അദ്ദേഹത്തിന് ആറ് റൺസ് മാത്രമാണ് നേടാനായത്.
തൻ്റെ യുട്യൂബ് ചാനൽ പോസ്റ്റ്-ഗെയിമിൽ സംസാരിക്കവെ ബാസിത് അലി ഇങ്ങനെ പറഞ്ഞു:
“പാണ്ഡ്യ പുറത്താകാതെ നിന്നു, തനിക്കുവേണ്ടി മാത്രമാണ് അവൻ കളിച്ചത്. എന്തിനാണ് അവൻ തനിക്കുവേണ്ടി കളിച്ചത്? മുംബൈ ഇന്ത്യൻസിനും ഐപിഎല്ലിനുമായി അദ്ദേഹം തയ്യാറെടുക്കുകയാണെന്ന് ഞാൻ കരുതുന്നു. അത് വളരെ ഖേദകരമാണ്, അദ്ദേഹം കളിക്കുന്ന രീതി ഖേദകരമാണ്. ”
അദ്ദേഹം കൂട്ടിച്ചേർത്തു:
“അവൻ സിംഗിൾ പോലും എടുത്തില്ല. അർശ്ദീപിനെ വിശ്വാസം ഇല്ലാതെയുള്ള രീതി അംഗീകരിക്കാൻ പറ്റില്ല. സിംഗിൾ എങ്കിലും എടുക്കാമായിരുന്നു.” മുൻ താരം പറഞ്ഞു.
മികച്ച ദക്ഷിണാഫ്രിക്കൻ ബൗളിംഗിനെ നേരിടാൻ സന്ദർശകർ പാടുപെട്ടാത്തപ്പോൾ 120ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ സ്‌കോർ ചെയ്‌ത ഏക ഇന്ത്യൻ ബാറ്റ്‌സ്മാൻ അക്‌സർ പട്ടേലാണ്.