ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റ് ഗാബ്ബയിൽ നടന്നു വരികയാണ്. മൂന്നാം ദിനത്തിൽ നിലവിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ആദ്യ ഇന്നിങ്സിൽ 445 എന്ന കൂറ്റൻ സ്കോർ ആണ് അവർ നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് കാര്യങ്ങൾ വിചാരിച്ച പോലെയല്ല നടക്കുന്നത്. നിലവിൽ 39 മൂന്നു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ് ഇന്ത്യയുടെ സ്കോർ.
യുവ താരങ്ങളായ യശസ്‌വി ജയ്‌സ്വാൾ യശസ്‌വി ജയ്‌സ്വാൾ 2 പന്തിൽ നാല് റൺസ് നേടിയും, ശുഭ്മാൻ ഗിൽ 3 ബോളിൽ 1 റൺ നേടി ഇരുവരും മിച്ചൽ സ്റ്റാർക്കിന്റെ ഇരകളായി മാറി. വിരാട് കോഹ്ലി 16 പന്തിൽ 3 റൺസ് നേടി പുറത്തായി. ഇതോടെ മോശമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ക്രീസിൽ നിൽക്കുന്നത് 21 റൺസുമായി കെ എൽ രാഹുലും, 9 റൺസുമായി ഋഷബ് പന്തുമാണ്.
എന്നാൽ ഇന്ത്യക്ക് ആശ്വാസമായി മത്സരം മഴ കാരണം നിർത്തി വെച്ചിരിക്കുകയാണ്. മൂന്നാം ദിനത്തിലെ അവസാന സെഷൻ ആണ് ഇപ്പോൾ നടക്കുന്നത്. മഴ തുടർന്നാൽ ഇന്നത്തെ മത്സരം നിർത്തി വെക്കും. അതിലൂടെ സമനില പിടിക്കാൻ ഇന്ത്യക്ക് സാധിക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ത്യക്ക് ഈ പരമ്പരയിലെ എല്ലാ ടെസ്റ്റ് മത്സരങ്ങളും വിജയിക്കണം. എന്നാൽ ഗബ്ബയിലെ മത്സരം സമനില പിടിക്കാൻ സാധിച്ചാൽ തോൽവിയിൽ നിന്ന് ഇന്ത്യക്ക് രക്ഷപെടാം.