ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കാണ്‍പൂര്‍ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ഓസ്ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയ കാഴ്ച വിയ്മയിപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസം മഴ മൂലം നഷ്ടമായെങ്കിലും, നാലാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ബംഗ്ലാദേശിനെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. പിന്നീട് ഇന്ത്യ 34.4 ഓവറില്‍ 285/9 ഡി എന്ന സ്‌കോര്‍ ചെയ്യുകയും രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലദേശിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അഞ്ചാം ദിവസം ഇന്ത്യ ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കുകയും 95 റണ്‍സിന്റെ വിജയലക്ഷ്യം 40ല്‍ അധികം ഓവര്‍ ബാക്കിനില്‍ക്കെ മറികടക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലും ഇതേ പ്രകടനം ഇന്ത്യക്ക് ആവര്‍ത്തിക്കാനാകും. ഏറ്റവും മോശം ഫലം ആതിഥേയര്‍ക്ക് സമനിലയാകുമായിരുന്നു. ഇന്ത്യ ഒരു തോല്‍വിയായി അവസാനിക്കാന്‍ ഒരു വഴിയുമില്ലായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. കാണാന്‍ നല്ലതായിരുന്നു. ഒരു ടെസ്റ്റ് മാച്ച് വിജയിക്കാനുള്ള ഒരു മികച്ച മാര്‍ഗമായിരുന്നു അത്.
ഇന്ത്യന്‍ കളിക്കാര്‍ മത്സരം ജയിക്കാന്‍ അങ്ങേയറ്റം വരെ പോയി. കളിക്കാര്‍ അവരുടെ റണ്ണിനെക്കുറിച്ച് വിഷമിച്ചില്ല. ബംഗ്ലാദേശിനെ രണ്ട് തവണ പുറത്താക്കാന്‍ സമയം കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്ക. രോഹിത് ശര്‍മ്മയ്ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഹാറ്റ്‌സ് ഓഫ്. രോഹിത് എപ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്നു. അവരുടെ ഈ ക്രിക്കറ്റ് ശൈലി എനിക്ക് ഇഷ്ടമാണ്- ഹാഡിന്‍ പറഞ്ഞു.