![](https://tv21online.com/wp-content/uploads/2025/01/dyfi-ne-1200x675.jpg-1024x576.webp)
സംസ്ഥാന സ്‌ക്കൂള്‍ കായിക മേളയില്‍ തിരുനാവായ നാവാ മുകുന്ദ , കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ഡിവൈഎഫ്‌ഐ.എറണാകുളം വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഉണ്ടായ അനഭിലഷണീയമായ പ്രവണത തിരുത്തപ്പെടേണ്ടത് തന്നെയാണ്. മത്സരങ്ങള്‍ക്കിടയില്‍ കുട്ടികളെ പ്രതിഷേധത്തിലേക്ക് നയിക്കുന്ന ബാഹ്യ ശക്തികളെ തുറന്ന് കാട്ടി നടപടികള്‍ കൈക്കൊള്ളണം.
എന്നാല്‍ പ്രതിഷേധിച്ച കുട്ടികളുടെ ഭാവി ആകെ ഇല്ലാതാക്കുന്ന വിധം അവസരം നിഷേധിക്കുന്നത് അനീതിയാകും.
കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് വിലക്കിയ തീരുമാനം പിന്‍വലിക്കണമെന്ന്
ഡിവൈഎഫ് എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എറണാകുളത്തു നടന്ന കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയാണ് ഇരു സ്‌കൂളുകളും പ്രതിഷേധിച്ചത്.