
എറണാകുളം കടമറ്റത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം. 9 പേർ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. അഞ്ച് പേർ ചികിത്സയിലാണ്. കൊച്ചി ധനുഷ്‌കോടി ദേശിയ പാതയിലാണ് അപകടം ഉണ്ടായത്.
കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടയിലാണ് 9 പേർ സഞ്ചരിച്ച ട്രാവലർ മറിയുന്നത്.
അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ മറ്റൊരു അപകടവും ഉണ്ടായി. അതിൽ പരിക്കേറ്റയാളെയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.