‘അവൻ പരമ നാറി, പ്രാകൃതനും കാടനും’; ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ

‘അവൻ പരമ നാറി, പ്രാകൃതനും കാടനും’; ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ

ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമ നാറിയാണെന്നാണ് ജി സുധാകരന്റെ വിമർശനം. ബോബി ചെമ്മണ്ണൂർ പ്രാകൃതനും കാടനുമാണെന്നും ജെ സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരൻ.

ബോബി ചെമ്മണ്ണൂരിന് ഒറ്റ സംസ്കാരമേ ഒള്ളു എന്നും അത് ലൈംഗിക സംസ്കാരമാണ് എന്നും ജെ സുധാകരൻ പറഞ്ഞു. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വിചാരം. വെറും പ്രാകൃതനും കാടനുമാണ് അവൻ. അയാളുടെ കരുണക്കുറ്റിക്ക് അടി കൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി എന്നും ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ തങ്ങൾ തല്ലിയനെ എന്നും സുധാകരൻ പറഞ്ഞു.

അതേസമയം പൊലീസിനെതിരെയും ജി സുധാകരൻ വിമർശനം ഉന്നയിച്ചു. അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ എന്നും അതിന് ആരും പരാതി കൊടുക്കേണ്ടതില്ല എന്നും ജെ സുധാകരൻ പറഞ്ഞു. വിഷയത്തിൽ ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി എന്നും സുധാകരൻ ചോദിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *