BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നു എന്ന വാർത്തകൾ വന്നപ്പോൾ ആരാധകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ശാന്തനും കൂൾ സ്വഭാവ രീതിക്ക് പേര് കേട്ട ദ്രാവിഡ് പരിശീലകനായപ്പോൾ കിട്ടിയ നേട്ടങ്ങളെക്കാൾ പതിന്മടങ്ങ് നേട്ടങ്ങൾ ആക്രമണ പരിശീലക രീതിയുടെയും കളി ശൈലിയുടെയും സ്വഭാവത്തിന് ഉടമായ ഗംഭീർ എത്തുമ്പോൾ കിട്ടുമെന്ന് അവർ കരുതി. എന്തായാലും ടി 20 ലോകകകപ്പ് ജയിച്ച് ദ്രാവിഡ് പരിശീലക സ്ഥാനത്ത് എത്തിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന് മറക്കാൻ ആഗ്രഹിക്കുന്ന കുറച്ച് മാസങ്ങളും പരമ്പരകളുമാണ് കഴിഞ്ഞു പോയതെന്ന് പറയാം.

– 27 വർഷത്തിന് ശേഷം ലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര തോറ്റു

– ആദ്യമായിട്ട് 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ടീമിന്റെ  30 വിക്കറ്റ് നഷ്ടമായി

– 45 വർഷത്തിന് ശേഷം, ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യ മത്സരങ്ങൾ വിജയിക്കാതെ നിന്നു. 2024 ൽ ഇന്ത്യ കളിച്ച ഏകദിന മത്സരങ്ങളുടെ എണ്ണവും കുറവായിരുന്നു.

– 36 വർഷത്തിന് ശേഷം, ന്യൂസിലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ ഒരു ടെസ്റ്റ് തോറ്റു

– 19 വർഷത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ ഒരു ടെസ്റ്റ് തോറ്റു

– ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് പരമ്പര തോൽവി

– സ്വന്തം മണ്ണിൽ ആദ്യമായി 3-0 വൈറ്റ്വാഷ് ആയി നാണംകെട്ടു

– 11 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റു.

എന്തായാലും ഇതിൽ തന്ന കിവീസിനെതിരായ ടെസ്റ്റിലെ തോൽവിയൊന്നും സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അവിടെ സ്പിൻ കളിക്കാൻ മറന്ന ഇന്ത്യൻ ബാറ്റർമാരെയും, ബോളിങ് മറന്ന ഇന്ത്യയുടെ പ്രമുഖ ബോളര്മാരെയും ഒകെ കാണാനായി. ഈ തോൽ‌വിയിൽ തന്നെ ഗംഭീറിനെതിരായ രോഷം ശക്തമായിരുന്നു. ഇപ്പോൾ ഓസ്‌ട്രേലിയക്ക് എതിരായ തോൽവിയോടെ അത് പൂർത്തിയായി.

ചാമ്പ്യൻസ് ട്രോഫി, ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യാടനം ഉൾപ്പടെ ഒരുപാട് വമ്പൻ മത്സരങ്ങൾ ഇന്ത്യ വരും മാസങ്ങളിൽ കളിക്കുമ്പോൾ പ്രകടനം മോശം ആയാൽ ഗംഭീർ കൂടുതൽ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പായി. അതേസമയം ഇന്നത്തെ മത്സരത്തിലേക്ക് വന്നാൽ സ്റ്റാൻഡ് ഇൻ നായകൻ ജസ്പ്രീത് ബുംറ ഇന്ന് പന്തെറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചത് ആയിരുന്നു. എന്തായാലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. താരത്തിന്റെ അഭാവം മുതലെടുത്ത് ഇന്ത്യയെ സിഡ്നി ടെസ്റ്റിൽ ആറ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറിൽ പതറിയെങ്കിലും ഉസ്മാൻ ഖവാജയുടെയും ട്രാവിസ് ഹെഡിൻറെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *