ഇന്ത്യൻ സെലക്ഷൻ കമ്മിറ്റികൾ വർഷങ്ങളായി സംശയാസ്പദമായ തീരുമാനങ്ങളിലൂടെ ആരാധകരെയും കളിക്കാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സഹീർ ഖാൻ, ഹർഭജൻ സിംഗ്, ഗൗതം ഗംഭീർ, യുവരാജ് സിംഗ്, വീരേന്ദർ സെവാഗ് തുടങ്ങിയ മാച്ച് വിന്നർമാരെ 2015 ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടന്ന ഏകദിന ലോകകപ്പിലേക്ക് എന്തുകൊണ്ട് പരിഗണിച്ചില്ല എന്നതാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നാണ്.
ഈ സൂപ്പർ താരങ്ങൾ 2011 ലോകകപ്പിൽ ഇന്ത്യയുടെ ടൈറ്റിൽ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആയിരുന്നു. എന്നാൽ ഐസിസി ടൂർണമെൻ്റിൻ്റെ 2015 ലെ പതിപ്പിൽ അവർക്കൊന്നും ടീമിലെത്താൻ കഴിഞ്ഞില്ല. അടുത്തിടെ ഇതിനെക്കുറിച്ച് ഹർഭജൻ സിംഗ് നടത്തിയ പ്രതികരണം ഇങ്ങനെ ആയിരുന്നു.
“ഇത് എനിക്ക് ഇപ്പോഴും ഒരു രഹസ്യമാണ്. എന്തുകൊണ്ടാണ് 2015 ലോകകപ്പിൽ എനിക്ക്, സഹീർ ഖാൻ, യുവരാജ് സിംഗ്, ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ് എന്നിവർക്ക് അവസരം നൽകാത്തതെന്ന് എനിക്കറിയില്ല. ഞങ്ങൾ എല്ലാവരും ഫിറ്റായിരുന്നു, പ്രകടനങ്ങൾ നടത്തി. ഞങ്ങളിൽ നിന്ന് ആവശ്യമുള്ളത് 2011 ൽ ഇതിനകം നേടിയതായി തീരുമാനമെടുക്കുന്നവർക്ക് തോന്നി കാണണം ”അദ്ദേഹം പറഞ്ഞു.
മുൻകാല റിപ്പോർട്ടുകൾ പ്രകാരം, ഈ ഇതിഹാസ ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കിയതിന് പിന്നിൽ അന്നത്തെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയായിരുന്നു. ഒരു പുതിയ ടീമിനെ ആഗ്രഹിച്ച അദ്ദേഹം ഇന്ത്യൻ ടീമിലെ ചില പ്രമുഖരുമായി നല്ല ബന്ധം പുലർത്തിയിരുന്നില്ല.
അതേസമയം, ഇന്ത്യ ടൂർണമെൻ്റിൻ്റെ സെമിയിൽ കടന്നെങ്കിലും ഏകപക്ഷീയമായ മത്സരത്തിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.