വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിർദേശം. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോൾ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യര്‍ത്ഥിച്ചു.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നിർദ്ദേശം നല്‍കിയത്. വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡമാണ് സർക്കാർ ഹൈക്കോടതിയെ അറിയിക്കേണ്ടത്. അതിനിടെ ചെലവഴിച്ച തുകയെന്ന പേരിൽ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു.