ഹെന്റമ്മോ ജയ് ഷാ നിങ്ങൾ ഞെട്ടിച്ചല്ലോ, ക്രിക്കറ്റിനെ വിഴുങ്ങാൻ ഇന്ത്യക്ക് ഒപ്പം കൂടി ആ രണ്ട് ടീമുകളും; ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കാൻ ഇനി വേറെ ലെവൽ കളികൾ

ഹെന്റമ്മോ ജയ് ഷാ നിങ്ങൾ ഞെട്ടിച്ചല്ലോ, ക്രിക്കറ്റിനെ വിഴുങ്ങാൻ ഇന്ത്യക്ക് ഒപ്പം കൂടി ആ രണ്ട് ടീമുകളും; ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കാൻ ഇനി വേറെ ലെവൽ കളികൾ

അടുത്തിടെ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഉജ്ജ്വല വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിസിസിഐ, ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ), ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) എന്നിവർ ഐസിസി ചെയർമാൻ ജയ് ഷായുമായി പ്രത്യേക ടൂർണമെന്റ് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് ചർച്ച നടത്താൻ ഒരുങ്ങുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ടീമുകളായ ഈ മൂന്ന് രാജ്യങ്ങളും ആയിരിക്കും അപ്പോൾ കൂടുതലായി ക്രിക്കറ്റിൽ ഏറ്റുമുട്ടുക.

ദ ഏജിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടെസ്റ്റ് ക്രിക്കറ്റിനെ രണ്ട് ഡിവിഷനുകളായി മാറ്റുന്നതിനെക്കുറിച്ച് ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്താൻ ഷാ ജനുവരിയിൽ സിഎ ചെയർമാൻ മൈക്ക് ബെയർഡ്, ഇസിബി ചെയർമാൻ റിച്ചാർഡ് തോംസൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. “ലാഭകരമായ ക്രിക്കറ്റും അല്ലാത്ത ക്രിക്കറ്റും എന്ന വ്യത്യസം ഇനി മുതൽ കാണാൻ സാദിക്കും” ഒരു റിപ്പോർട്ടിൽ പറഞ്ഞു.

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം വിവിധ വേദികളിലേക്ക് റെക്കോർഡ് കാണികളെ ആകർഷിക്കുകയും എക്കാലത്തെയും ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെസ്റ്റ് പരമ്പരയായി മാറുകയും ചെയ്തു. പരമ്പരയിലെ എല്ലാ വേദികളിലും കാണികളുടെ തിക്കും തിരക്കും കാണാൻ സാധിച്ചു. നിലവിൽ, ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ ഓരോ നാല് വർഷത്തിലും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടുന്ന നിലയിലാണ് കാര്യങ്ങൾ. എന്നാൽ ടെസ്റ്റിനെ രണ്ട് ഡിവിഷനുകളായി വിഭജിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വിജയിച്ചാൽ, അത് മൂന്ന് വർഷത്തിലൊരിക്കൽ എന്ന രീതിയിലാകും.

ടെസ്റ്റ് ക്രിക്കറ്റിലെ രണ്ട് ഡിവിഷൻ എന്ന ആശയം മുമ്പ് 2016 ൽ ഐസിസി തലത്തിൽ ഉയർന്നുവന്നിരുന്നു, ഏഴ് രാജ്യങ്ങൾ ടോപ്പ് ഡിവിഷനിലും അഞ്ച് രണ്ടാം റാങ്കിലും മത്സരിക്കുന്ന ഒരു മാതൃക. എന്നിരുന്നാലും, ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബിൽ പ്രവേശിക്കാനുള്ള തങ്ങളുടെ കഠിനാധ്വാനാവകാശം ഘടനയാൽ തരംതാഴ്ത്തപ്പെടുമെന്ന് വാദിച്ച ചെറിയ രാജ്യങ്ങളുടെ പ്രതിഷേധം ഉയരുകയും ബിസിസിഐ ചെറിയ രാജ്യങ്ങൾക്ക് ഒപ്പം നിൽക്കുകയും ചെയ്യുക ആയിരുന്നു. ആ സമയത്ത്, ബിസിസിഐ, ശ്രീലങ്ക ക്രിക്കറ്റ്, ബിസിബി, സിംബാബ്‌വെ ക്രിക്കറ്റ് എന്നിവ ഈ നിർദ്ദേശത്തെ എതിർത്തു, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നീ ബോർഡുകൾ നിർദേശത്തെ പിന്തുണച്ചു

എങ്ങനെ ടീമുകളെ തിരിക്കും?

ടെസ്റ്റ് ക്രിക്കറ്റിനായി ഏഴ് ടീമുകളുള്ള ആദ്യ ഡിവിഷൻ

ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലൻഡ്, ശ്രീലങ്ക, പാകിസ്ഥാൻ.

രണ്ടാം ഡിവിഷൻ

വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, അയർലൻഡ്, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *