ആനഎഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍; മുഖ്യമന്ത്രി ഉടൻ ഉന്നതതലയോഗം വിളിക്കും

ആനഎഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍; മുഖ്യമന്ത്രി ഉടൻ ഉന്നതതലയോഗം വിളിക്കും

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍. കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ലെന്നും പൂരത്തിന്‍റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം വന്നതെന്നും കെ രാജൻ കുറ്റപ്പെടുത്തി.

ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പൂരം അതിന്‍റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്‍റെ അഭിപ്രായം. മുഖ്യമന്ത്രി തന്നെ ഉന്നത തല യോഗം വിളിക്കുമെന്നും കെ രാജൻ വ്യക്തമാക്കി.

തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നാണ് ഹൈക്കോടതി നിർദേശം. ഇതിനെതിരെയാണിപ്പോൾ തിരുവമ്പാടി രംഗത്തെത്തിയിരുക്കുന്നത്. നിലവിലെ നിർദ്ദേശപ്രകാരം മഠത്തിൽ വരവടക്കം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ചൂണ്ടിക്കാണിച്ചു. പൂരത്തിനെത്തുന്നവർ ആനകൾക്ക് അടുത്തു നിന്ന് എട്ടു മീറ്റർ അകലം പാലിക്കണം എന്നത് പൂരത്തിൻ്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തും. ഈ നിർദ്ദേശം മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂർപൂരത്തെയും തകർക്കുന്നതാണ്. ആനയുടെ മുൻപിൽ നിന്നാണോ പുറകിൽ നിന്നാണോ എട്ടു മീറ്റർ പാലിക്കേണ്ടത് എന്ന് ഉത്തരവിൽ വ്യക്തതയില്ല.

ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിൻ്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *