കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിൽ പാലക്കാട്ടെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ. കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു വിമർശനം. ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയാണ് കെസി വേണുഗോപാൽ വിമ‍ർശനം ഉന്നയിച്ചത്.

സ്ഥാനാർത്ഥിയുടെ മനോവീര്യം തകർക്കുന്ന നടപടിയുണ്ടാവരുതെന്നും മുതിർന്ന നേതാക്കൾ കൂടുതൽ പക്വതയോടെ പെരുമാറണമെന്നും കെസി ആവശ്യപ്പെട്ടു. വ്യക്തി വിദ്വേഷത്തിന്റെ പേരിൽ പാർട്ടിയെ തകർക്കരുതെന്നും കെസി നേതാക്കളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയില്ലെന്നും യോഗത്തിൽ ഡിസിസിക്കെതിരെ വിമർശനം ഉയർന്നു.

കെപിസിസി സെക്രട്ടറിമാർക്ക് ചുമതലയുണ്ടായിട്ടും ബൂത്ത് പ്രവർത്തനം നിർജീവമാണ്. നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളിൽ കൺവീനർ പോലുമില്ലാത്ത സ്ഥിതിയാണെന്നും അവലോകന യോഗത്തിൽ എം ലിജു അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശിക്കുന്നു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ഡിസിസി നേതാക്കൾക്ക് കെസി വേണുഗോപാൽ നിർദ്ദേശം നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *