വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; ‘മാധ്യമം’ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; ‘മാധ്യമം’ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വാര്‍ത്തയുടെ പേരിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അങ്ങേയറ്റം അപലപനീയമാണ്. മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള പൊലീസ് നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

കേരള പബ്ലിക ് സര്‍വിസ ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍
ഐഡിയും പാസ് വേഡും സൈബര്‍ ഹാക്കര്‍മാര്‍ പി.എസ്.സി സര്‍വറില്‍നിന്ന് ചോര്‍ത്തി
ഡാര്‍ക്ക ് വെബില്‍ വില്‍പനക്ക വെച്ച വിവരം വാര്‍ത്തയായതിന്റെ പേരിലാണ ്
ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണച്ചുമതലയുള്ള തിരുവനന്തപുരം ക്രൈബ്രാഞ്ച്
സെന്‍ട്രല്‍ യൂനിറ്റ് ഡിവൈ.എസ.പി ജി. ബിനു വാര്‍ത്ത നല്‍കിയ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകനോട് ക്രൈംബ്രാഞ്ച ് ഓഫിസിലെത്തി മൊഴി നല്‍കാന്‍
ആവശ്യപ്പെട്ടതിനു പുറമെ, വാര്‍ത്ത നല്‍കിയ ലേഖകന്റെ പേരും വിലാസവും
ഔദ്യോഗിക മേല്‍വിലാസവും ഫോണ്‍ നമ്പരുകളും ഇ മെയില്‍ ഐഡികളും രേഖാമൂലം
സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പത്രത്തന്റെ ചീഫ് എഡിറ്റര്‍ക്കും നോട്ടിസ്
നല്‍കിയിരിക്കുകയാണ്.

ഡാര്‍ക്ക് വെബില്‍നിന്ന് കണ്ടെത്തിയ യൂസര്‍ ഐഡികളും ലോഗിന്‍ വിവരങ്ങളും യഥാര്‍ഥ
ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ തന്നെയാണെന്നു പൊലീസ ് ഉറപ്പിച്ചിരുന്നതായാണു
മാധ്യമം റിപ്പോര്‍ട്ട ് ചെയ്തത്. എന്നാല്‍, വാര്‍ത്ത വസ ്തുതവിരുദ്ധമാണെന്നും
ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഡാര്‍ക്ക് വെബിലേക്ക് വിവരങ്ങള്‍
ചോരാനുള്ള ‘സാധ്യത’ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതല്‍ ഒ.ടി.പി സവിധാനം
ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു പി.എസ ്.സി വിശദീകരണം. ഡി.ജി.പിയുടെ റിപ്പോര്‍ട്ട്
ചര്‍ച്ച ചെയ്യാന്‍ മേയ് 27ന് ചേര്‍ന്ന കമീഷന്റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക
കുറിപ്പ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ബാധിക്ക ുന്ന വിഷയം മാധ്യമങ്ങള്‍
വാര്‍ത്തയാക്കുകയും അതിനാധാരമായ രേഖകള്‍ പുറത്തുവിടുകയും ചെയ്യുന്നത്
സ്വാഭാവികം മാത്രമാണ്. ജനപക്ഷത്തു നിന്നു വാര്‍ത്ത ചെയ്യുകയെന്നത് മാധ്യമ ധര്‍മമാണ്.
നൂറ്റാണ്ടുകളായി മാധ്യമങ്ങള്‍ പൊതുവെ അനുവര്‍ത്തിക്കുന്ന രീതിയും ഇതുതന്നെ.
പൊലീസ ് നടപടികളിലുടെ അതിനു തടയിടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥയില്‍
ഒട്ടും ഭൂഷണമായ കാര്യമല്ല. ഹാക്കര്‍മാര്‍ വിവരം ചോര്‍ത്തിയെങ്കില്‍ അതിനു കാരണമായ
സൈബര്‍ സുരക്ഷാപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയാണു പി.എസ്.സി ചെയ്യേണ്ടത്.
അതിനു പകരം പൊലീസിനെ ഉപയോഗിച്ചു മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍
ശ്രമിക്കുന്നത ് ജനാധിപത്യ മൂല്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വിരുദ്ധമായ
നടപടിയാണെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ്
എടപ്പാളും കുറ്റപ്പെടുത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *