‘പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു’; പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍

‘പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു’; പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പിപി ദിവ്യയെ തള്ളി സിപിഎം. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കും. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

വിഷയത്തിൽ‌ പിപി ദിവ്യയെ തള്ളി പത്തനംതിട്ട പാർട്ടി കമ്മിറ്റിയും രം​ഗത്തെത്തിയിരുന്നു. അപക്വമായ നടപടിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. പാര്‍ട്ടിയും സര്‍ക്കാരും വിഷയം അന്വേഷിച്ച് നടപടിയെടുക്കും. നവീന്‍ തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *