കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

ജയിൽ മോചിതനായതിന് പിന്നാലെ വന്യജീവി ആക്രമണം രാഷ്ട്രീയ വിഷയമാക്കി അൻവർ. വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെ ഉള്ളു എന്ന് പി വി അൻവർ പറഞ്ഞു. കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകളാണെന്നും പി വി അൻവർ ആരോപിച്ചു.

നിയമം പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറും. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ബില്‍. വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും പി വി അന്‍വര്‍ പറഞ്ഞു. വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യരെ കൊലയ്ക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നതെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

2013 ല്‍ മാധവ് ഗാഡ്ഗില്‍ ബില്ലിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. റവന്യൂ കൈമാറിയ ഭൂമികളില്‍ വനവല്‍ക്കരണം നടത്തി. ജനങ്ങള്‍ പോയി ഫോറസ്റ്റില്‍ വീട് വെച്ചതല്ല മറിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ വന്ന് കാട് നിര്‍മ്മിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. മൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ്. ഓവാലി പഞ്ചായത്തിലെ ജനങ്ങള്‍ വീട് ഉപേക്ഷിക്കേണ്ടതായി വന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അകത്തുവരെ പുലി വരുന്ന സാഹചര്യം ഉണ്ടാകുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

അതേസമയം കാര്‍ബണ്‍ ഫണ്ടില്‍ നിന്നും പത്ത് പൈസ പോലും ജനങ്ങള്‍ക്ക് കിട്ടിയില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തി. 10,000 ഹെക്ടര്‍ കേരളത്തില്‍ വനം വര്‍ധിച്ചു. ഭൂമി ഇവിടെ പെറ്റുപെരുന്നുണ്ടോയെന്നും പി വി അന്‍വര്‍ ചോദിച്ചു. വനഭേദഗതി ബില്ലില്‍ പുഴ കൂടി ഉള്‍പ്പെടുത്താന്‍ പോകുന്നുവെന്നും പുഴകളെ ഫോറസ്റ്റിന്റെ ഭാഗമാക്കാന്‍ നീക്കം നടക്കുകയാണെന്നും പി വി അൻവർ ആരോപിച്ചു. കുടിവെള്ള പദ്ധതികളെ പോലും ബാധിക്കും. പ്രളയത്തില്‍ തകര്‍ന്നപാലം നിര്‍മ്മിച്ചു. പക്ഷെ അതിന്റെ അപ്രോച്ച് റോഡിന് വനം വകുപ്പ് അനുമതി നല്‍കിയില്ല. ബില്‍ മറച്ചുവെച്ച് പാസാക്കാനാണ് നീക്കം നടത്തിയത്. റോഷി അഗസ്റ്റിന്‍ മലയോര കര്‍ഷകരുടെ രക്ഷകന്‍ അല്ലെ? എന്താണ് മിണ്ടാതിരിക്കുന്നതെന്നും പി വി അൻവർ ചോദിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *