മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പത്തനംതിട്ട സ്വദേശി കൊല്ലപ്പെട്ടു; സംഭവം പുലർച്ചെ 3.30ന്

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പത്തനംതിട്ട സ്വദേശി കൊല്ലപ്പെട്ടു; സംഭവം പുലർച്ചെ 3.30ന്

പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പത്തനംതിട്ട സ്വദേശി മനു (35) ആണ് കൊല്ലപ്പെട്ടത്. ശിവപ്രസാദ് എന്നയാളുടെ വീട്ടിൽ വെച്ച് പുലർച്ചെ 3.30 ഓടെയാണ് സംഭവം ഉണ്ടായത്.

മനു ബോധരഹിതനാണെന്ന് ശിവപ്രസാദ് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചരുന്നു. മനുവിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി.

ആശുപത്രിയിൽ എത്തിച്ച ശിവപ്രസാദ് ഉടൻ തന്നെ മുങ്ങുകയും ചെയ്യ്തു. ഇതോടെ പോലീസ് ശിവപ്രസാദിനായി അന്വേഷണം ഊർജിതമാക്കി. എന്താണ് ശിവപ്രസാദിന്റെ വീട്ടില്‍ സംഭവിച്ചത്, കൂടുതല്‍ പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നോ എന്നതടക്കം നിരവധി സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *