കോണ്‍ഗ്രസ്, ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്ന പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ അനുഭാവമുള്ള നേതാവുള്ള പാര്‍ട്ടി; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി

കോണ്‍ഗ്രസ്, ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്ന പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ അനുഭാവമുള്ള നേതാവുള്ള പാര്‍ട്ടി; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി

ഗോള്‍വാള്‍ക്കറുടെ ഫോട്ടോയില്‍ മാലയിട്ട് തൊഴുതുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എന്തു സന്ദേശമാണ് കേരളത്തിന് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ ഉള്ളുകള്ളികള്‍ വ്യക്തമായി അറിയാവുന്നവര്‍തന്നെയാണ് ബിജെപിയുമായുണ്ടാക്കിയ ഡീലിനെക്കുറിച്ച് പറയുത്. എങ്ങനെയാണ് ഡീല്‍ ഉറപ്പിച്ചതെന്നും പുറത്തുവന്നു. ഞങ്ങളിത് നേരത്തേ പറഞ്ഞ കാര്യമാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ്സിന് വിട്ടുവീഴ്ച ചെയ്യുന്നുവെന്നാണ് ഇവരുടെ പ്രചാരണം. എല്ലാ ഇടതുപക്ഷവിരുദ്ധമാധ്യമങ്ങളെയും ഒന്നിച്ചണിനിരത്തിയാണ് പുറപ്പെട്ടിട്ടുള്ളത്. എന്നാല്‍ വര്‍ഗീയതക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാട് അന്നും ഇന്നും ഒന്നുതന്നെയാണ്. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകള്‍ പരസ്പരപൂരകങ്ങളാണ്. രണ്ടും പരസ്പരം പ്രോത്സാഹനമാകുന്നു. ഇവിടെ ആര്‍എസ്എസ്സിനെപ്പോലെ ഇടതുപക്ഷ സര്‍ക്കാരിനെ എതിര്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും.

മാര്‍ക്‌സിസ്റ്റുകാര്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍എസ്എസ് ശാഖക്ക് കാവലിനായി എന്റെ ആളുകളെ വിട്ടുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റുള്ള നാടാണിത്. വര്‍ഗീയതയെ മതനിരപേക്ഷതകൊണ്ടേ എതിര്‍ക്കാനാവൂ. എല്‍ഡിഎഫ് ആ ശരിയായ നിലപാട് എടുക്കുന്നതുകൊണ്ടാണ് എല്ലാ വര്‍ഗീയ ശക്തികളും ഞങ്ങള്‍ക്കെതിരെ തിരിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *