ഹാക്കിംഗ് അല്ല, സിപിഎം പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് പേജ് അഡ്മിൻ തന്നെയെന്ന് കണ്ടെത്തൽ

ഹാക്കിംഗ് അല്ല, സിപിഎം പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് പേജ് അഡ്മിൻ തന്നെയെന്ന് കണ്ടെത്തൽ

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്ന് കണ്ടെത്തൽ. ഇതോടെ സംഭവം ഹാക്കിംഗ് അല്ലെന്ന് വ്യക്തമായി. പേജ് ഹാക്ക് ചെയ്തതാണെനന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം.

അതേസമയം വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിൽ അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി. സംഭവത്തിൽ ഇതുവരെ പാർട്ടി പരാതി നല്‍കിയിട്ടില്ല. പരാതി നൽകുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *