“അവന്മാരുടെ കൂടെ ഒരിക്കലും റൂം ഷെയർ ചെയ്യില്ല, എനിക്ക് യോജിക്കാൻ പറ്റാത്ത ഒരു സംഭവം അവന്മാർ മുറിയിൽ ചെയ്യാറുണ്ട്”: രോഹിത്ത് ശർമ്മ

“അവന്മാരുടെ കൂടെ ഒരിക്കലും റൂം ഷെയർ ചെയ്യില്ല, എനിക്ക് യോജിക്കാൻ പറ്റാത്ത ഒരു സംഭവം അവന്മാർ മുറിയിൽ ചെയ്യാറുണ്ട്”: രോഹിത്ത് ശർമ്മ

സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ ടീമിൽ എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ. യുവ താരങ്ങൾ മത്സരത്തിലെ സമ്മർദ്ദങ്ങളിൽ ഏർപ്പെട്ടാൽ ആദ്യം ചെല്ലുന്നത് രോഹിത്ത് ശർമ്മയുടെ അടുത്തേക്കാണ്. അദ്ദേഹമാണ് താരങ്ങളെ പ്രോത്സാഹിപ്പിച്ച് മുൻപിലേക്ക് കൊണ്ട് വരുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയെന്ന പരിപാടിയില്‍ ടീമംഗമായ ശ്രേയസ് അയ്യര്‍ക്കൊപ്പം അതിഥിയായി എത്തിയ ശേഷം രോഹിത്ത് ശർമ്മ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ആർക്കൊപ്പമാണ് രോഹിത്തിന് മുറി പങ്കിടാൻ താല്പര്യം ഇല്ലാത്തത് എന്ന് തമാശയായി ചോദിച്ചിരുന്നു. അതിന് രസകരമായ മറുപടിയാണ് രോഹിത്ത് നൽകിയത്.

രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:

“എല്ലാവരുമായി ഞാൻ നല്ല അടുപ്പത്തിലാണ് ഉള്ളത് പക്ഷെ ഏതെങ്കിലും സഹതാരങ്ങള്‍ക്കൊപ്പം മുറി പങ്കിടാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ലെങ്കില്‍ അതു ശിഖര്‍ ധവാനും റിഷഭ് പന്തുമായിരിക്കും. ഈ രണ്ടു പേര്‍ക്കുമൊപ്പം മുറിയില്‍ താമസിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. കാരണം രണ്ടു പേരും ഒട്ടും വൃത്തിയില്ലാത്ത വ്യക്തികളാണ്. പരിശീലനം കഴിഞ്ഞ് മുറിയിലെത്തിയാല്‍ അതു കിടക്കയിലേക്കു വലിച്ചെറിയുന്ന ശീലം ഇവര്‍ക്കുണ്ട്. രണ്ടു പേരുടെയും മുറി എല്ലായ്‌പ്പോഴും ഡു നോട്ട് ഡിസ്റ്റർബിലായിരിക്കും. കാരണം, ഉച്ചയ്ക്കു ഒരു മണിയോളം കിടന്നുറങ്ങുന്നവരാണ് രണ്ടു പേരും.

രോഹിത്ത് തുടർന്നു:

“ഹൗസ് കീപ്പിങ് സ്റ്റാഫുമാര്‍ രാവിലെ മുറി ക്ലീന്‍ ചെയ്യാനെത്തുമ്പോള്‍ ഉറങ്ങണമെങ്കില്‍ ഡിഎന്‍എഡിയിലായിരിക്കണമെന്ന് ഇവര്‍ക്കു പ്രധാനമാണ്. അല്ലെങ്കില്‍ അവര്‍ വാതില്‍ തുറന്ന് അകത്തു കയറുകയും ചെയ്യും. ഈ കാരണത്താല്‍ തന്നെ മൂന്ന്- നാലു ദിവസങ്ങളോളം ഇവരുടെ മുറി വളരെയധികം വൃത്തികേടായി കിടക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇവര്‍ക്കു ചുറ്റുമുള്ളവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാവും. ഈ കാരണത്താല്‍ ശിഖറിനും റിഷഭിവുമൊപ്പം ഒരേ മുറിയില്‍ താമസിക്കാന്‍ എനിക്ക് സാധിക്കില്ല” രോഹിത്ത് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *