
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മെസി സുവാരസ് നെയ്മർ എന്നിവരുടെ സൗഹൃദങ്ങൾ കാണാൻ എന്നും ഫുട്ബോൾ ആരാധകർക്ക് ഹരമാണ്. ലെജൻഡറി ട്രയോ എന്നാണ് ഇവരെ ആരാധകർ വിശേഷിപ്പിക്കുന്നത്. തന്റെ കരിയറിൽ ഈ ട്രയോ എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നെയ്മർ ജൂനിയർ.
നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:
“എംഎസ്എൻ എൻ്റെ ക്ലബ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായിരുന്നോ എന്ന് ചോദിച്ചാൽ തികച്ചും അത് മികച്ചതായിരുന്നു. ഞങ്ങൾ പരസ്പരം ഒരുപാട് മനസ്സിലാക്കി കളിച്ചിരുന്നു. പിച്ചിൽ പരസ്പരം എവിടെയാണെന്ന് അറിയാൻ പോലും ഞങ്ങൾ നോക്കേണ്ടതില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം അത്രയ്ക്കും മികച്ചതായിരുന്നു”
നെയ്മർ ജൂനിയർ തുടർന്നു:
” ഞങ്ങളിൽ ഒരാൾ സ്കോർ ചെയ്യുമ്പോൾ, മറ്റൊരാൾ ഒരു ഗോൾ നേടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ സുവാരസ് ഗോൾഡൻ ബൂട്ടിന് വേണ്ടി പോരാടിയപ്പോൾ, അവൻ ഗോൾ നേടാൻ വേണ്ടി ഞങ്ങൾ ചെയ്‌യേണ്ടതെല്ലാം എല്ലാം ചെയ്തു. ഞങ്ങൾക്കുണ്ടായിരുന്ന ബന്ധം നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറം ആയിരുന്നു” നെയ്മർ ജൂനിയർ പറഞ്ഞു.