
ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 യിൽ 26 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ വന്ന തകർച്ചയാണ് ടീം തൊൽകാനുള്ള പ്രധാന കാരണം. സഞ്ജു സാംസൺ, സൂര്യ കുമാർ, തിലക് വർമ, ദ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ബാറ്റിംഗിൽ പരാജയമായതാണ് കാരണം.
എന്നാൽ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ടോപ് സ്കോററായ താരമാണ് ഹാർദിക് പാണ്ട്യ. 35 പന്തുകളിൽ നിന്ന് 40 റൺസും ബോളിങ്ങിൽ രണ്ട് വിക്കറ്റുകളും നേടാൻ താരത്തിന് സാധിച്ചു. ടീം തോറ്റതിന് കാരണം എന്താണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്.
സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:
“ഹാർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ബാറ്റ് ചെയ്യുമ്പോളും കളി ഞങ്ങളുടെ കൈകളിലുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ മധ്യ ഓവറിൽ ആദിൽ റഷീദ് ഇന്ത്യൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചില്ല” സുര്യ കുമാർ യാദവ് പറഞ്ഞു.
ആദ്യ രണ്ട് ടി 20യിലും വിജയിച്ച ഇന്ത്യക്ക് മൂന്നാമത്തെ ടി 20യിൽ അതേ മികവ് കാട്ടാൻ സാധിച്ചില്ല. ക്യാപ്റ്റനായ സൂര്യ കുമാറിന്റെ ആദ്യ തോൽവിയും കൂടെയാണ്. എന്നാൽ നാളുകൾ ഏറെയായി താരം ഇപ്പോൾ ഫോം ഔട്ട് ആണ്. അവസാനത്തെ 6 ടി 20 മത്സരങ്ങളിൽ നിന്ന് താരം നേടിയത് വെറും 52 റൺസാണ്. ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചില്ലെങ്കിൽ സൂര്യയ്ക്ക് ടീമിൽ നിന്ന് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്.