മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കും; തിരഞ്ഞെടുപ്പ് കാലത്തേ കൂറ് മനസിലായതാണ്; കേക്ക് വിവാദത്തില്‍ സിപിഐയെ പിന്തുണച്ച് കോണ്‍ഗ്രസ്

മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കും; തിരഞ്ഞെടുപ്പ് കാലത്തേ കൂറ് മനസിലായതാണ്; കേക്ക് വിവാദത്തില്‍ സിപിഐയെ പിന്തുണച്ച് കോണ്‍ഗ്രസ്

തൃശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന്‌കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്, അതിനാല്‍ സിപിഐയുടെ ഏത് നീക്കത്തെയും പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്ത് പ്രഗത്ഭനായ പാര്‍ലമെന്റേറിയനെന്ന് പറഞ്ഞയാളാണ് തൃശൂര്‍ മേയറെന്നും കെ മുരശീധരന്‍ ആരോപിച്ചു.

അതേസമയം, തൃശൂരിലെ കേക്ക് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മേയര്‍ എം കെ വര്‍ഗീസ് രംഗത്തെത്തി. തന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് അദേഹം ആവര്‍ത്തിച്ചു. ഇടതുപക്ഷ നയമനുസരിച്ചുള്ള മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് തൃശൂര്‍ നഗരത്തില്‍ നടപ്പാക്കുന്നത്. അത് തടസപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷം നിര്‍ദേശിക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും മേയര്‍ പറഞ്ഞു.

ക്രിസ്മസ് സ്‌നേഹമാണ് പങ്കുവയ്ക്കുന്നത്. ആദിവസം കേക്കുമായി വന്നവരോട് എന്റെ വീട്ടില്‍ കയറരുത് എന്ന് പറയുന്നതല്ല, എന്റെ സംസ്‌കാരം. താന്‍ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. പലരും വീട്ടിലേക്ക് വരാറുണ്ട്. ബിജെപിക്കാര്‍ ചോദിച്ചിട്ടില്ല വീട്ടിലേക്ക് വന്നത്. ക്രിസ്മസ് ദിവസം താന്‍ എല്ലാ രാഷ്ട്രീയ പാര്‍ടി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും കേക്ക് എത്തിക്കാറുണ്ട്. അത് സ്‌നേഹ സന്ദേശമാണ് മേയര്‍ വ്യക്തമാക്കി.

അതേസമയം, എല്‍.ഡി.എഫിന്റെ മേയറായിനിന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനില്‍നിന്ന് കെയ്ക്ക് വാങ്ങിയതിനെ അത്ര നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ലെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബി.ജെ.പി. തൃശ്ശൂര്‍ മേയറുടെ വീട്ടില്‍മാത്രം പോയി കെയ്ക്ക് മുറിച്ചത്. ഇടതുപക്ഷത്തോടോ ഇടതുരാഷ്ട്രീയബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് മേയര്‍. തങ്ങള്‍ ഒരിക്കലും മേയറെ അംഗീകരിച്ചിട്ടില്ല. അഡ്ജസ്റ്റു ചെയ്ത് പോകുകയാണ്. താന്‍ എം.എല്‍.എ.യായപ്പോള്‍ നടത്തിയ കോടിക്കണക്കിനു വികസനത്തിനുപകരം എന്‍.ഡി.എ. സ്ഥാനാര്‍ഥി ജയിച്ചാല്‍ നടത്തിയേക്കാവുന്ന വികസനത്തെക്കുറിച്ചാണ് മേയര്‍ പറഞ്ഞതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *