
സംഥാനത്ത് അടുത്ത സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബഹുസ്വരതയുടെ നാടായ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തിൽ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും മന്ത്രി വ്യക്തമാക്കി.
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-2362747004890274&output=html&h=280&adk=1339271072&adf=3331913174&pi=t.aa~a.829776362~i.7~rp.4&w=704&abgtt=6&fwrn=4&fwrnh=100&lmt=1737125062&num_ads=1&rafmt=1&armr=3&sem=mc&pwprc=3981651574&ad_type=text_image&format=704×280&url=https%3A%2F%2Fwww.southlive.in%2Fnewsroom%2Fkerala%2Fkalaripayat-will-be-a-competition-in-the-next-kerala-school-sports-fair-v-shivankutty&fwr=0&pra=3&rh=176&rw=703&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTQuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC4yNjYiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEzMS4wLjY3NzguMjY2Il0sWyJDaHJvbWl1bSIsIjEzMS4wLjY3NzguMjY2Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1737125062208&bpp=2&bdt=1061&idt=-M&shv=r20250114&mjsv=m202501130101&ptt=9&saldr=aa&abxe=1&cookie=ID%3De00d4fbf26bb7b43%3AT%3D1722332103%3ART%3D1737124776%3AS%3DALNI_MYkA77mycq0dt8XQMPKJI9tkDsSFQ&gpic=UID%3D00000eada4ea2bde%3AT%3D1722332103%3ART%3D1737124776%3AS%3DALNI_Mbv3dmHZ5jXzQxhnp3U1NTPkG9ipA&eo_id_str=ID%3D79f78f2e3d887704%3AT%3D1722332103%3ART%3D1737124776%3AS%3DAA-AfjZ0vmgt3TjjGpfoQkOqzRHH&prev_fmts=0x0&nras=2&correlator=7317085701535&frm=20&pv=1&u_tz=330&u_his=4&u_h=768&u_w=1280&u_ah=720&u_aw=1280&u_cd=24&u_sd=0.9&dmc=8&adx=182&ady=1166&biw=1403&bih=703&scr_x=0&scr_y=0&eid=31089723%2C31089808%2C95350244%2C31089761%2C95348575%2C95347433%2C95350016&oid=2&pvsid=2950599537612445&tmod=943963804&uas=3&nvt=1&ref=https%3A%2F%2Fwww.southlive.in%2Fcategory%2Fnewsroom&fc=1408&brdim=0%2C0%2C0%2C0%2C1280%2C0%2C1280%2C720%2C1422%2C703&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.9&td=1&tdf=2&psd=W251bGwsW251bGwsbnVsbCxudWxsLCJkZXByZWNhdGVkX2thbm9uIl0sbnVsbCwzXQ..&nt=1&ifi=2&uci=a!2&btvi=1&fsb=1&dtd=155
അടുത്തവർഷം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.