ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ വൻ നിരാശയിലായിരുന്നു വിനി.
കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന് നാണംകെട്ട തോൽവിയാണ് ഏറ്റു വാങ്ങേണ്ടി വന്നത്. എതിരില്ലാത്ത 4 ഗോളുകൾക്കാണ് ബാഴ്‌സ അവരെ പരാജയപെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ബ്രസീൽ താരമായ റഫീഞ്ഞയും, റയലിന് വേണ്ടി ബ്രസീലിയൻ താരമായ വിനിഷ്യസും കളിച്ചിരുന്നു. മത്സര ശേഷം എൽ ക്ലാസിക്കോക്കിടയിൽ വിനീഷ്യസ് ബാലൺ ഡി ഓറിനെ കുറിച്ച് സംസാരിച്ചിരുന്നുവോ എന്ന് റാഫിഞ്ഞയോട് ചോദിക്കപ്പെട്ടിരുന്നു. അങ്ങനെ ഒന്നും തന്നെ അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല എന്നാണ് റാഫിഞ്ഞ പറഞ്ഞിട്ടുള്ളത്.
റഫീഞ്ഞ പറയുന്നത് ഇങ്ങനെ:
“വിനീഷ്യസ് ബാലൺ ഡി ഓർ നേടുമെന്ന് എന്നോട് പറഞ്ഞിട്ടില്ല. മത്സരശേഷം ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ മറ്റുകാര്യങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. 24 മണിക്കൂറും ഫുട്ബോളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾ കണ്ടുമുട്ടുന്ന സമയത്ത് കുടുംബത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും ആണ് സംസാരിക്കാറുള്ളത് ” റാഫിഞ്ഞ പറഞ്ഞു.