
നടന്നുകൊണ്ടിരിക്കുന്ന SA20 2025 ൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെതിരെ (SEC) നടന്ന ലീഗ് മത്സരത്തിൽ ഡർബൻ സൂപ്പർ ജയൻ്റ്സിന് (DSG) വേണ്ടി അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദ് നടത്തിയ പ്രകടനം കണ്ട ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ഹാപ്പി. ഇടംകയ്യൻ സ്പിന്നർ 4 ഓവറിൽ 25 റൺ വഴങ്ങി നേടിയത് 4 വിക്കറ്റുകളാണ്.
ടോസ് നേടിയ ഈസ്റ്റേൺ കേപ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ടോം ആബെലും സാക് ക്രാളിയും ചേർന്ന് 48 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. പത്താം ഓവറിൽ ക്രാളിയെ വീഴ്ത്തി അഹമ്മദ് അപകടകരമായ കൂട്ടുകെട്ട് തകർത്തു. ശേഷം സ്പിന്നർ തൊട്ടടുത്ത പന്തിൽ തന്നെ വീണ്ടും ആഞ്ഞടിച്ചു. എതിർ ക്യാപ്റ്റൻ എയ്ഡം മർക്രമിനെ ഗോൾഡൻ ഡക്കിന് അദ്ദേഹം പുറത്താക്കി. ഈസ്റ്റേൺ കേപ് 20 ഓവറിൽ 166/5 എന്ന നിലയിൽ അവസാനിച്ചപ്പോൾ ഇരുവരെയും കൂടാതെ അഹമ്മദ് ആബെല്ലിനെയും ജോർദാൻ ഹെർമനെയും തൻ്റെ സ്പെല്ലിൽ പുറത്താക്കി.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ ലേലത്തിൽ അഹമ്മദിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) 10 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു . 20-കാരൻ്റെ ഗംഭീരമായ ഫോമിൽ ആവേശം പ്രകടിപ്പിച്ച് നിരവധി സിഎസ്‌കെ ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.
ഒരു ആരാധകൻ X-ൽ എഴുതി:
” നൂർ അഹമ്മദിൻ്റെ നിലവിലെ ഫോമിൽ ചെപ്പോക്കിന് അയാൾ തീപിടിപ്പിക്കും.”
മറ്റ് ചില പ്രതികരണങ്ങൾ ഇതാ:
“നൂറും ചെപ്പോക്കും? ആ സ്ഫോടനാത്മക ജോഡിയെക്കുറിച്ച് സംസാരിക്കുക! അവർ ഐപിഎല്ലിൽ തീർക്കുന്ന മാജിക്ക് കാണാൻ കാത്തിരിക്കുന്നു.”
“നൂർ അഹമ്മദ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശ്രേയസ് ഗോപാൽ എന്നിവർ എംഎ ചിദംബരം സ്റ്റേഡിയത്തിലെ സ്പിൻ ഫ്രണ്ട്‌ലി പ്രതലത്തിൽ സിഎസ്‌കെയ്‌ക്ക് മികച്ച ആക്രമണം സൃഷ്ടിക്കുമെന്ന് നിരവധി സിഎസ്‌കെ ആരാധകർ ചൂണ്ടിക്കാട്ടി.”
എന്തായാലും ഏറ്റവും മികച്ച സ്പിൻ ജോഡി ഏറ്റവും നല്ല സ്പിൻ ട്രാക്കിൽ ചേരുമ്പോൾ ചെന്നൈക്ക് ഹോമിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതുന്നു.