അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു…; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു…; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്

ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് പുറത്താക്കിയ തീരുമാനം ഏവരെയും ഞെട്ടിച്ചു. 2016 മുതൽ ടീമിനായി സുപ്രധാന പ്രകടനം നടത്തിയ താരത്തെ എന്തിനാണ് ഡൽഹി പുറത്താക്കിയത് എന്നാണ് ആരാധകർ ചോദിച്ചത്. ഇപ്പോഴിതാ അതിനൊരു ഉത്തരം കിട്ടിയിരിക്കുകയാണ്‌.

ഋഷഭ് പന്താണ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാൻ തയ്യാറാകാതിരുന്നതെന്നും അദ്ദേഹത്തെ നിലനിർത്താൻ ടീമിന് താൽപ്പര്യമുണ്ടെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വെളിപ്പെടുത്തിയിരിക്കുകയാണ്. അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ എന്നിവരെ ഡിസി നിലനിർത്തി. 73 കോടി രൂപയുമായാണ് ടീം ലേലത്തിൽ ഇറങ്ങുക.

“കളിക്കാരെ നിലനിർത്തുന്നതും പുറത്താക്കുന്നതും സംബന്ധിച്ചായിരുന്നു ചർച്ച. റിഷഭ് പന്തിനെയും ജേക്ക് ഫ്രേസർ-മക്ഗുർക്കിനെയും വിടാൻ ടീം അനുവദിച്ചു. മുൻ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ പലരും ഈ രണ്ട് തീരുമാനങ്ങളെയും ചോദ്യം ചെയ്തു. പന്തിനെ നിലനിർത്താൻ ഡൽഹി തീരുമാനിച്ചതാണ്. നിലനിർത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല, അതുകൊണ്ടാണ് ടീം വിടാൻ അനുവദിച്ചത്. അദ്ദേഹത്തോടൊപ്പം തുടരാൻ മാനേജ്‌മെൻ്റ് ചിന്തിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നായക സ്ഥാനം ലഭിക്കില്ല എന്ന ആശങ്കയാണ് പന്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.” ചോപ്ര പറഞ്ഞു.

ഐപിഎൽ 2024ൽ 13 ഇന്നിംഗ്‌സുകളിൽ 155.40 സ്‌ട്രൈക്ക് റേറ്റിൽ പന്ത് 446 റൺസ് നേടി. ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 234.40 സ്‌ട്രൈക്ക് റേറ്റിൽ 330 റൺസാണ് ഫ്രേസർ നേടിയത്. അക്‌സർ പട്ടേലിനെ നിലനിർത്തി ഡൽഹി ശരിയായ കാര്യമാണ് ചെയ്തതെന്ന് ആകാശ് പരാമർശിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *