ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിലെ ഇന്ന് പ്രഖ്യാപിക്കും. എന്നാൽ ആരാധകർ ഏറ്റവും കൂടുതൽ ആകാഷയോടെ കാത്തിരിക്കുന്നത് പേസ് ബോളർ ജസ്പ്രീത് ബുംറ ടൂർണമെന്റിന്റെ ഭാഗമാകുമോ ഇല്ലയോ എന്ന് അറിയാനാണ്. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രഫോയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ബുംറ പുറം വേദനയെ തുടർന്ന് നിലവിൽ ചികിത്സയിലാണ്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ നിന്ന് താരം വിട്ടു നിന്നേക്കും എന്ന റിപ്പോട്ടുകൾ വന്നിരുന്നു.
എന്നാൽ ഇപ്പോൾ ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും ബുംറയുടെ സാന്നിധ്യം ഉണ്ടാകും. ഇന്ത്യൻ സിലക്ടർ അജിത് അഗാർക്കറും, ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇന്ന് വാർത്ത സമ്മേളനത്തിൽ വെച്ച് ടീമിനെ പ്രഖ്യാപിക്കും.
മലയാളി താരമായ സഞ്ജു സാംസന്റെ കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. ആഭ്യന്തര മത്സരങ്ങൾ കളികാത്തത് കൊണ്ട് സഞ്ജുവിന് അവസരം നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ബിസിസിഐ ഇപ്പോൾ സഞ്ജുവിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്ത് കൊണ്ടാണ് വിജയ് ഹസാരെ ട്രഫോയിൽ കേരളത്തിനായി കളിച്ചില്ല എന്നാണ് ബിസിസിഐ ചോദിക്കുന്നത്. കേരളം ക്രിക്കറ്റ് ആസോസിയേഷനുമായി ബിസിസിഐ അധികൃതർ കൂടി കാഴ്ച നടത്തും.
കൂടാതെ പരിശീലകനായ ഗൗതം ഗംഭീറിന് ബിസിസിഐ ഒരു അവസരം കൂടെ നൽകിയിരിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കപ്പ് ജേതാക്കളയിലെങ്കിൽ അദ്ദേഹത്തിന്റെ കരാർ റദ്ധാക്കി പുതിയ പരിശീലകനെ നിയമിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. നായകനായ രോഹിത് ശർമ്മയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.